Death pathway

മരണവുമായുള്ള ഉടമ്പടി (ധ്യാനചിന്ത)

മരണവുമായി അയാള്‍ നേരത്തെ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു: മുന്നറിയിപ്പില്ലാതെ തന്നെ കൊണ്ടുപോകാന്‍ വരരുത്. അയാളുടെ നിബന്ധന മരണം സന്തോഷത്തോടെ സ്വീകരിച്ചു. അതിനാല്‍ മരണ ഭയമില്ലാതെ ആ മനുഷ്യന്‍ ജീവിതം തുടര്‍ന്നു. മുന്നറിയിപ്പു കിട്ടുമ്പോള്‍ വലത്തുഭാഗത്തെ കള്ളനെപ്പോലെ അനുതപിച്ച്, നല്ലൊരു കുമ്പസാരവും നടത്തി രക്ഷപ്പെടാമെന്നുള്ള ചിന്തയും ധൈര്യം പകര്‍ന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. മുന്നറിയിപ്പൊന്നും കിട്ടിയില്ല. എന്നാല്‍, പെട്ടെന്നൊരു ദിവസം മരണം അയാളെ കൊണ്ടുപോകാനെത്തി. പക്ഷേ, അയാള്‍ എതിര്‍ത്തു. ”ഇതു നീതിയല്ല, മുന്നറിയിപ്പില്ലാതെ എന്നെ കൊണ്ടുപോകാന്‍ വരില്ല എന്നു നിങ്ങള്‍ വാക്കു […]

Continue Reading...
ignatius of antioch

മോര്‍ ഇഗ്നാത്തിയോസ് നൂറോനോ (St. Ignatius of Antioch)

“അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുക്കൽ നിറുത്തി :ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങനെയുള്ള ശിശുവിനെ എൻറെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെയും കൈകൊള്ളുന്നു” (വി. മത്തായി 18 :4 – 6) പിൽകാലത്ത് അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും മൂന്നാമത്തെ പാത്രിയർക്കീസ് ആയിത്തീർന്ന മോർ ഇഗ്നാത്തിയോസ് നൂറോനോ – തീയ്കടുത്ത മോര്‍ ഇഗ്നാത്തിയോസ് – ആയിരുന്നു ഈ ശിശുവെന്ന് പാരമ്പര്യം ഉൽഘോഷിക്കുന്നു. തെയോഫോറസ് – ദൈവത്താൽ വഹിക്കപ്പെട്ടവൻ എന്നൊരു മറുനാമവും മാർ […]

Continue Reading...
miracle

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്… (ചെറുകഥ)

അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ കാശിന്‍ കുടുക്കയില്‍ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.“എനിക്കൊരു മരുന്ന് വേനം.”കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.“പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ.”“അതെന്തിനാ… ?”ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ […]

Continue Reading...
10469469_479308362210183_1956456967649388792_n

‘ബാറെക്മോര്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍ (Meanings of the Word – Barekmor)

ബാറെക്മോര്‍ എന്ന സുറിയാനി വാക്കിന് “കര്‍ത്താവേ വാഴ്ത്തണമേ” എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. “ബാറെക്” എന്നാല്‍ വാഴ്ത്തുക (bless); “മോര്‍” എന്നാല്‍ കര്‍ത്താവ് (Lord), വലിയവന്‍, പ്രഭു എന്നൊക്കെ അര്‍ഥം. ഈ വാക്ക് ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. സാധാരണ നമ്മള്‍ “മോര്‍” എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. […]

Continue Reading...
DNSinger

ശെമ്മാശന്‍മാരുടെ അംശവസ്ത്രങ്ങള്‍ (Vestments of Deacons)

പൌരോഹിത്യത്തിലെ രണ്ടാം സ്ഥാനികള്‍ ആണ് ശെമ്മാശന്‍മാര്‍ (Deacons). പൌരോഹിത്യത്തിലെ വിവിധ സ്ഥാനികളെക്കുറിച്ച്: പൌരോഹിത്യ സ്ഥാനികള്‍. ശെമ്മാശന്‍മാരുടെ ഗണങ്ങളിലെ ഉപസ്ഥാനികളുടെ തിരുവസ്ത്രങ്ങളെക്കുറിച്ച് പഠിക്കാം. 1. മ്സംറോനോ (Chanter) വെള്ള ശുശ്രൂഷ കുപ്പായം (കുത്തീനോ – Alb) ആണ് മ്സംറോനോമാരുടെ (സംഗീതക്കാര്‍) വേഷം. ഇത് വിശുദ്ധിയെ സൂചിപ്പിക്കുന്നു. “നിന്റെ പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ വിശുദ്ധിയുടെ വസ്ത്രം എന്നെ ധരിപ്പിക്കുകയും സത്യവിശ്വാസം കാക്കുവാനും വിശുദ്ധിയുടെയും നീതിയുടെയും പാതയിലൂടെ നടപ്പാനും ആയുക്ഷാലം മുഴുവന്‍ എന്നെ യോഗ്യനാക്കണമേ” എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് ധരിക്കുന്നത്. വസ്ത്രം കൊണ്ട് […]

Continue Reading...