Alexamenos graffito

കുരിശിനെ നിന്ദിക്കുന്നവര്‍ (Those who Rebuke the Cross)…

കുരിശിനെ അവഗണിക്കുകയും നിന്ദിക്കുകയും, കുരിശിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ചില “യേശുഭക്തര്‍” ഉണ്ട്. എന്നാല്‍ അപ്പോസ്തോലിക സഭ കുരിശ് വഹിക്കുകയും വരയ്ക്കുകയും ധരിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. എന്താണ് കുരിശിന്റെ പ്രാധാന്യം? കുരിശ് ശാപത്തിന്റെ അടയാളം ആയിരുന്നു. കുരിശ് സത്യത്തില്‍ റോമാ സാമ്രാജ്യത്തിലെ കഴുമരം ആയിരുന്നു. ഏറ്റവും നിന്ദ്യമായ മരണം നല്കാന്‍ ആണ് കുരിശ് ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിലെ തൂക്കുമരം കുരിശിനേക്കാള്‍ എത്രയോ ഭേദമാണ്! തൂക്കുമരത്തില്‍ തൂക്കിലേറ്റപ്പെടുന്ന വ്യക്തി ഏതാനും നിമിഷങ്ങള്ക്കുുള്ളില്‍ മരിക്കും. അയാള്‍ അധികം വേദന അനുഭവിക്കാതെ ആണ് […]

Continue Reading...
theology

എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

നാം വളരെയധികം കേൾക്കുന്ന ഒരു വാക്കാണ്‌ തിയോളജി അഥവാ ദൈവശാസ്ത്രം എന്നത്. മതത്തെപ്പറ്റിയുള്ള പഠനം എന്ന നിലയിൽ മിക്കവര്‍ക്കും ഇത് സുപരിചിതം ആണെങ്കിലും എന്താണ് അതിന്റെ യഥാർത്ഥ അർഥം, ഏതൊക്കെയാണ് വിവിധ ക്രൈസ്തവ ദൈവശാസ്ത്ര ശാഖകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. അവയെപ്പറ്റി വിശദമായി പറയുവാന്‍ സ്ഥലപരിമിതി മൂലം സാധിക്കയില്ല. എങ്കിലും വിഷയത്തിലേക്ക് ഒരു  വാതായനം വായനക്കാര്‍ക്കായി തുറന്നിടുക എന്നതാണ് കാര്‍മല്‍ ടീം ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്താണ് ദൈവശാസ്ത്രം? മതം, അതിന്റെ സ്വാധീനം, […]

Continue Reading...
mark1616

മര്‍ക്കോസ് 16:16 “വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും” – ഒരു പഠനം (Mark 16:16 – A Study)

അറിയിപ്പുകാരനായ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മര്‍ക്കോ 16:16). ഇത് യേശു തമ്പുരാന്റെ കല്‍പ്പനയാണ്. ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് അനാബാപ്റ്റിസ്റ്റ് പാരമ്പര്യത്തില്‍ ഉള്ള പെന്തകോസ്ത് – ബ്രദറന്‍ സമൂഹങ്ങള്‍ ശിശുക്കളെ സ്നാനപ്പെടുത്തുന്നത് തെറ്റാണെന്ന് വാദിക്കുന്നു. ശിശുക്കളെ സ്നാനപ്പെടുത്തുന്നത് എതിര്‍ക്കുന്നതിനു അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ന്യായം ആണ് “വിശ്വസിക്കുകയും സ്നാനം എല്ക്കുകയും” എന്ന പ്രസ്ഥാവന.  “വിശ്വസിച്ചിട്ട്‌ അതിനു ശേഷം സ്നാനം” എന്നതാണ് ഇതിന് അവര്‍ കണ്ടെത്തുന്ന […]

Continue Reading...
israel-millstonel

കഴുത്തില്‍ തിരികല്ലു കെട്ടണോ??? (ധ്യാനചിന്ത)

“അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാല്‍, ആര്‍മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” (ലൂക്കാ 17:1-2) വളരെ ക്രൂരമായ ശിക്ഷാരീതികളില്‍ ക്രൂശീകരണം പോലെ ഒന്നാണ് കഴുത്തില്‍ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തില്‍ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവര്‍ക്ക് പാപം ചെയ്യാന്‍ പ്രേരണനല്‍കുന്നതിലും ഭേദപ്പെട്ടത് എന്നതാണ് യേശുവിന്റെ താക്കീത്. നമ്മുടെ […]

Continue Reading...
Jesus Miracle Wedding at Cana

യേശു മാതാവിനെ അപമാനിച്ചുവോ? (Did Jesus Humiliate His Mother?)

അന്ധമായ ‘മറിയാം വിരോധം’ കൊണ്ടുനടക്കുന്ന ചില നവീന സഹോദരങ്ങളുടെ ആരോപണങ്ങള്‍ വളരെ വിചിത്രമാണ്! യേശു തമ്പുരാന്‍ തന്റെ മാതാവിനെ പല വാക്കുകള്‍ കൊണ്ട് അപമാനിച്ചുവെന്നും താഴ്ത്തികെട്ടി എന്നും ബഹുമാനം കൊടുത്തില്ല എന്നുമാണ് അവരുടെ ആരോപണം. അതുകൊണ്ട് തന്നെ, യേശുകൊടുക്കാത്ത ബഹുമാനമാണ് അപ്പോസ്തോലിക സഭ മാതാവിന് കൊടുക്കുന്നത് എന്നാണു അവരുടെ വാദം. ഈ വാദമുഖങ്ങളെ ബൈബിളിന്റെ മൂലഭാഷയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. സ്ത്രീയേ !! യേശു തമ്പുരാന്‍ രണ്ടു പ്രാവശ്യം തന്റെ മാതാവിനെ ‘സ്ത്രീയേ’ എന്ന് അഭിസംബോധന […]

Continue Reading...