clement of alexandria

അലെക്സാന്ത്രിയായിലെ മോര്‍ ക്ലീമീസ് (St. Clement of Alexandria)

അലക്സാന്ത്രിയയിലെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന ക്രിസ്തീയചിന്തകനും വിശുധനുമായിരുന്നു അലക്സാന്ത്രിയയിലെ മോര്‍ ക്ലീമീസ് എന്നറിയപ്പെടുന്ന Titus Flavius Clemens. പൊതുവായി ഇദ്ദേഹം Clement of Alexandria എന്ന് അറിയപ്പെടുന്നു. പേഗൻ ധാർമ്മികതയിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായ അദ്ദേഹം പുരാതന യവനദർശനവും സാഹിത്യവുമായി പരിചയമുണ്ടായിരുന്ന വിദ്യാസമ്പന്നൻ ആയിരുന്നു. ക്ലെമന്റിന്റെ ശിഷ്യന്മാരിൽ സഭാചിന്തകനായ ഒരിഗൻ, യെരുശലേമിലെ മോര്‍ അലക്സാന്ത്രിയോസ് എന്നിവർ ഉൾപ്പെടുന്നു. ലഖുജീവചരിത്രം ക്ലെമന്റിന്റെ ജനനത്തിന്റെ സ്ഥലകാലങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. അദ്ദേഹം പൊതുവർഷം 150-നടുത്ത് ജനിച്ചെന്ന് ഊഹിക്കപ്പെടുന്നു. ജന്മസ്ഥലം ആഥൻസ് ആയിരുന്നെന്ന് എപ്പിഫാനസ് സ്കോളാസ്റ്റിക്കസ് […]

Continue Reading...
Theotokos

മറിയം ദൈവമാതാവോ? (Is Mary the Mother of God?)

യേശു ക്രിസ്തുവിന്റെ അമ്മയായ മറിയാമിനെ ശ്ലൈഹീക സഭകള്‍ ‘ദൈവമാതാവ്’ എന്ന് സംബോധന ചെയ്യുന്നത് ചില ക്രിസ്തീയ മൌലീകവാദികള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അപ്പോസ്തോലിക സഭകള്‍ മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ എന്ന് വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ. നവീനസഭക്കാരുടെ വാദങ്ങള്‍ യേശു ദൈവം ആയതുകൊണ്ടും അനാദിയില്‍ ഉണ്ടായിരുന്നതുകൊണ്ടും ദൈവത്തിനു ജനനമോ മരണമോ ഇല്ല. അതുകൊണ്ട് തന്നെ മാതാവും ഇല്ല എന്ന് ചിലര്‍ വാദിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് പുത്രന്‍ അനാദിയില്‍ ജനിച്ചത് മാതാവില്ലാതെ ആണ്. അതുകൊണ്ട് […]

Continue Reading...
Om.svg

സനാതനധര്‍മം അഥവാ ഹിന്ദുമതം (Hinduism)

ലോകമതങ്ങളില്‍ വച്ച് ഏറ്റവും സങ്കീര്‍ണവും അദ്വിതീയവുമാണ് ഹിന്ദുമതം. മറ്റു മതങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു സ്ഥാപകനെയോ തുടക്കമോ ചൂണ്ടിക്കാട്ടാന്‍ ആകില്ല. ഹൈന്ദവര്‍ തങ്ങളുടെ മതത്തെ നിത്യമായ മതം എന്ന അര്‍ഥത്തില്‍ ‘സനാതനധര്‍മം’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ വിശ്വാസികള്‍ക്കും സ്വീകാര്യമായ വിധത്തില്‍ ഒരു ഏകീകൃത വിശ്വാസപ്രമാണമോ ഗ്രന്ഥമോ ഈ മതത്തിന് ഇല്ല. അനേക മതങ്ങളുടെ ഒരു സഖ്യം ആണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുമതം. പരസ്പര വിരുദ്ധങ്ങളായ വിശ്വാസാചാരങ്ങള്‍ ഇതിലുണ്ട്. ബഹുദേവതാവാദം, ഏകദൈവവിശ്വാസം, സര്‍വ്വംദൈവംവാദം മുതലായവയ്ക്കെല്ലാം ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്. നിരീശ്വരവാദം പോലും […]

Continue Reading...
confesss

പത്രോസും യൂദാസും (ധ്യാനചിന്ത)

യേശുവിനെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവര്‍ക്കും പത്രോസും യൂദാസും ആരാണെന്നറിയാം. ഒരേ രാത്രിയില്‍തന്നെ യേശുവിനെതിരെ തിന്മ പ്രവര്‍ത്തിച്ചവരാണ് ഇവര്‍ ഇരുവരും! എന്നാൽ പത്രോസ് ശ്ലീഹന്മാരിൽ പ്രധാനിയായി ഗണിക്കപ്പെടുന്നു. യൂദായാകട്ടെ ശാപഗ്രസ്തനായി. പത്രോസ് നേടിയത് പ്രസിദ്ധിയെങ്കില്‍; യൂദാസ് നേടിയതു കുപ്രസിദ്ധിയായിരുന്നു. പത്രോസ് അപ്പോസ്തോലന്മാരില്‍ പ്രധാനി ആയെങ്കില്‍, മറ്റെയാള്‍ അപ്പോസ്തോലത്വത്തില്‍ നിന്ന് തള്ളപ്പെട്ടു. ഒരേ രീതിയിൽ പാപം ചെയ്ത ഇവരെങ്ങനെ വത്യസ്തരായി? വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലെന്ന പോലെ, യേശു ശിഷ്യന്മാരോട് പറയുന്നു: “ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും” (മത്താ:26;31). പ്രവാചകര്‍ മുഖേന […]

Continue Reading...