10342945_10152415726284731_3697319216614992779_n

പരിശുദ്ധ പിതാവേ സമാധാനത്താലെ പോക!!

കാലം ചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയ്ക്ക് കാര്‍മല്‍ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അദേഹത്തിന്റെ ലഘു ജീവചരിത്രവും അനുസ്മരണക്കുറിപ്പും ഇവിടെ ചേര്‍ക്കട്ടെ… 1921 ഒക്ടോബര്‍ 29-ആം തീയതി മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും  ചിറമേല്‍ ശോശാമ്മയുടെയും മകനായി മാവേലിക്കരയില്‍ ആണ് അദേഹം ജനിച്ചത്‌. സി. റ്റി. തോമസ് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. കോട്ടയം സി. എം. എസ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണല്‍ കോളേജ്, മദ്രാസ് മാസ്റ്റണ്‍ ട്രെയിനിംഗ് കോളേജ്, കാണ്‍പൂര്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് […]

Continue Reading...
kadamattam

കടമറ്റം പള്ളിയും കത്തനാരും പിന്നെ അല്‍പ്പം ആഭിചാരവും!

കടമറ്റം പള്ളിയും അതിനോട് ബന്ധപ്പെട്ടിട്ടുള്ള കഥകളും അറിയാത്തവരായി ആരും തന്നെ ഭൂമിമലയാളത്തില്‍ ഉണ്ടാകില്ല. കടമറ്റത്ത് അച്ചനും അത്ഭുത കഥകളും മറ്റും എക്കാലത്തും ചര്‍ച്ചാവിഷയമായിരുന്നു. പള്ളിയോടു അനുബന്ധിച്ച് കടമറ്റത്തച്ചന്റെ പേരില്‍ ചില ആഭിചാര ക്രിയകള്‍ ഒക്കെ ചില ആളുകള്‍ നടത്തിവരുന്നുണ്ട്. ഇവയൊക്കെ സഭ അനുവദിച്ച കാര്യങ്ങള്‍ ആണെന്നും കടമറ്റത്തച്ചന്റെ പേരിലുള്ള ആഭിചാരവും കൊഴിവെട്ടും സഭയുടെ ആചാരങ്ങള്‍ ആണെന്നും വരുത്തിതീര്‍ക്കാന്‍ ചില നവീന സമൂഹങ്ങളും മറ്റുചില സ്ഥാപിത താത്പര്യക്കാരും ശ്രമിച്ചുവരുന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിക്കുകയാണ് ഈ ലേഖനത്തിലൂടെ. […]

Continue Reading...
pentecostal worshipkerala

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshipping reward Deliverance?)

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കും എന്നത് പെന്തകൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ട് നടക്കുന്ന ആശയമാണ്. കൈ അടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൌഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍ ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ […]

Continue Reading...
1451409_612126555517724_44260142_n

അമ്മ ജീവന്റെ കാവല്‍മാലാഖ

ഉദരത്തില്‍ ജന്മമെടുക്കുന്ന കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കുകയോ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ ഈ അനുഭവം വായിക്കണം. തകര്‍ച്ചകളും ദുരന്തങ്ങളും മലപോലെ വന്ന് മൂടിയിട്ടും ഉദരശിശുവിന് വേണ്ടി നിലകൊണ്ട അമ്പിളിയുടെ ജീവിതം അതുകൊണ്ടാണ് മഹത്തരമായി മാറുന്നത്. നിലമ്പൂരിനടുത്ത് മണിമൂളി ഇടവകയിലെ മണിമലത്തറപ്പേല്‍ കുര്യന്‍-ലൂസി ദമ്പതികളുടെ മകളായ അമ്പിളിയുടെ വിവാഹം 2011 ലായിരുന്നു. മലാപ്പറമ്പ് ഇടവകയിലെ കൈതമറ്റം ഇനാച്ചന്റെയും ഏലിക്കുട്ടിയുടെയും മകനായ സുമേഷായിരുന്നു വരന്‍. വിവാഹത്തിന്റെ 20 ദിവസങ്ങള്‍ക്കുശേഷം ഒരു ബന്ധുവിന്റെ വിരുന്നില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയില്‍ ടിപ്പര്‍ ലോറിയുമായുണ്ടായ ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ […]

Continue Reading...
choir

അച്ചനും ഷീബയും പിന്നെ പാസ്റ്ററും (ചെറുകഥ)

കിഴക്ക് വെള്ള കീറിയപ്പോള്‍ കുഞ്ഞന്നാമ്മ ചേട്ടത്തി എഴുന്നേറ്റു അടുക്കളയില്‍ കയറി അടുപ്പില്‍ തീ കൂട്ടി കഞ്ഞിക്കലത്തില്‍ വെള്ളമെടുത്തു കയറ്റി. അതിനു ശേഷമാണ് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഷീബയെ വിളിച്ചുണര്‍ത്താനായി പോയത്. “വിളിച്ചില്ലേല്‍ ആ പെണ്ണ് സൂര്യന്‍ ഉച്ചിയിലായാലും എഴുന്നെല്‍ക്കില്ല”  എന്ന് പിറുപിറുത്തുകൊണ്ടാണ് ചേട്ടത്തി ഷീബയുടെ മുറിയിലേക്ക് ചെന്നത്. “എടീ ഷീബേ എഴുന്നേറ്റ് തയ്യാറായിക്കെ, പള്ളിയില്‍ പോകണ്ടേ? എടീ എഴുന്നേല്‍ക്കാന്‍” “ഹൂം ഈ അമ്മച്ചീടെ ഒരു കാര്യം! ഒരു ഞായറാഴ്ച്ച രാവിലെ അല്പം കിടക്കാന്‍ സമ്മതിക്കുവേല” ഷീബ […]

Continue Reading...