kaiyasoori

പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും അഭിവാദനം ചെയ്യേണ്ടത് എങ്ങനെ? (How to Greet Priests and Bishops?)

രണ്ടു വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അഭിവാദനം ചെയ്യുക എന്നത് സമൂഹത്തില്‍ നടപ്പിലുള്ള ഒരു രീതിയാണ്. വാഗ്രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും അഭിവാദനം ചെയ്യപ്പെടുന്നു. സ്ഥലകാലങ്ങളുടെയും ഗോത്രസംസ്കാരങ്ങളുടെയും വ്യത്യാസമനുസരിച്ച് അഭിവാദനരീതികള്‍ക്ക് വ്യത്യാസം ഉണ്ട്. കൈ കൂപ്പിയും ഹസ്തദാനം ചെയ്തും (shake hands) ചുംബിച്ചും കവിള്‍ ഉരുമിയും കാല്‍ തൊട്ടു വണ്ടിച്ചും ഒക്കെ വിവിധ സംസ്കാരങ്ങളില്‍ അഭിവാദനം ചെയ്യപ്പെടുന്നു. ഇതുപോലെ അപ്പോസ്തോലിക സഭയിലും  ആദിമ കാലം മുതലേ ചില അഭിവാദന രീതികള്‍ നിലനിന്നിരുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെയും അറിവില്ലായ്മയുടെയും അതിപ്രസരം നമ്മുടെ ക്രിസ്തീയ […]

Continue Reading...

ദുഃഖവെള്ളി (Good Friday) ശുശ്രൂഷകള്‍ – ക്രൂശുസംഭവങ്ങളുടെ പുനരാവിഷ്കരണം

ദുഃഖവെള്ളി എന്ന് പൊതുവേ വിളിക്കുന്ന വലിയ വെള്ളിയാഴ്ചയിലെ നമസ്കാരങ്ങള്‍ എല്ലാം ക്രൂശീകരണ സംഭവങ്ങളുടെ പുനരാവിഷ്കരണം (reenactment) ആണ്. രാവിലെ ഏകദേശം 8am ഓടുകൂടി പ്രഭാതനമാസ്കാരം ആരംഭിക്കുന്നു. പ്രഭാതനമസ്കാരത്തില്‍ പ്രധാനമായും പീലാത്തോസ് വിധിച്ചതും പാടയാളികള്‍ ആക്ഷേപിച്ചതും തല്ലിയതും ഒക്കെയാണ് ധ്യാനിക്കുക. പിന്നീട് മൂന്നാം മണി (9am) നമസ്കാരം. അതില്‍ കര്‍ത്താവ് ക്രൂശു ചുമന്നു ഗോഗുല്‍ത്തായിലേക്ക് പോകുന്നതാണ് ധ്യാനിക്കുന്നത്. ഇതിനു ശേഷം പട്ടക്കാരന്‍ സ്ലീബാ തോളില്‍ വഹിച്ചു കൊണ്ടും ജനങ്ങള്‍ “സ്ലീബാ തോളില്‍ മേല്‍ താങ്ങി…” എന്ന പാട്ട് പാടികൊണ്ടും […]

Continue Reading...
crucifixion_icon1

ദുഃഖവെള്ളി (Good Friday) – ഐതിഹ്യവും അര്‍ഥവും

പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മോര്‍ അപ്രേം, ശെമവൂന്‍ കൂക്കോയോ, സെരൂഗിലെ മോര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്. റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം […]

Continue Reading...
crucifixionlarge

യേശുവിന്റെ ക്രൂശീകരണം – ബുധനാഴ്ചയോ വെള്ളിയാഴ്ചയോ (Jesus’ Crucifixion – Wednesday or Friday)?

യേശു തമ്പുരാന്‍ ക്രൂശിക്കപ്പെട്ടത്‌ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ? അപ്പോസ്തോലിക സഭകള്‍ എല്ലാം യേശു ഒരു വെള്ളിയാഴ്ച മരിച്ചു എന്ന് വിശ്വസിക്കുകയും ആ സംഭവം ഓര്‍ക്കുവാന്‍ ‘വലിയ വെള്ളി’ (ദുഃഖവെള്ളി) എന്ന ഒരു പെരുന്നാള്‍ കൊണ്ടാടുകയും ചെയ്യുന്നു. ചില നവീന സഭക്കാര്‍, പരിശുദ്ധ സഭയുടെ ഈ വിശ്വാസം തെറ്റാണെന്നും വെള്ളിയാഴ്ച്ചയല്ല ബുധനാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടത്‌ എന്നും വാദിക്കുന്നു. ഇതില്‍ ഏതാണ് സത്യം? സമസ്യ അപ്പോസ്തോലിക സഭകള്‍ യേശു വെള്ളിയാഴ്ചയാണ് മരിച്ചത് എന്ന വിശ്വാസം വച്ച് പുലര്‍ത്തുന്നു. ചില ബൈബിള്‍ വിമര്‍ശകര്‍ […]

Continue Reading...
Copy of 1960127_10203187123536932_1944011439_n

രോഗികളുടെ വി. തൈലാഭിഷേകം (Anointing of the Sick) – ഒരു പഠനം

പരിശുദ്ധ സഭയില്‍ അംഗീകരിക്കപെട്ട സുപ്രധാന കൂദാശകളില്‍ ഒന്നാണ് രോഗികളുടെ വി. തൈലാഭിഷേകം. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ലഭ്യമാക്കേണ്ട പ്രധാന കൂദാശകളില്‍ ഒന്നാണ് തൈലാഭിഷേകം. വേദപുസ്തക പാരമ്പര്യം അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്റെ കല്‍പ്പന പ്രകാരം പോയി രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് സുവിശേഷത്തില്‍ നാം വായിക്കുന്നു (മര്‍ക്കോ 6:13). നല്ല ശമര്യാക്കാരന്‍ എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത് (ലൂക്കോ 10:34). വി. യാകോബ് 5 :14-16 –ല്‍ പറയുന്നു “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ (കാശീശന്‍മാരെ) വരുത്തട്ടെ. […]

Continue Reading...