easter-date-calendar

എന്തുകൊണ്ട് ഈസ്റ്റര്‍ (Easter) വ്യത്യസ്ത ദിവസങ്ങളിൽ ആചരിക്കുന്നു?

എന്താണ് ഈസ്റ്റര്‍ എന്നും ക്രൈസ്തവ വിശ്വാസത്തില്‍ എന്താണ് അതിന്റെ പ്രാധാന്യം എന്നും നമുക്കെല്ലാം അറിയാം. പക്ഷെ ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവവാരവും ആചരിക്കുന്നത്. എന്തുകൊണ്ട് ഓരോ വര്‍ഷവും ഈസ്റ്റര്‍ പല ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഒരു സംക്ഷിപ്ത ചരിത്രം ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ […]

Continue Reading...
sick

ഒരു ക്യാന്‍സര്‍ രോഗിയുടെ ഹൃദയഭേദകമായ സാക്ഷ്യം

(ലേഖകന്‍ ഒരു ബ്ലഡ് ക്യാന്‍സര്‍ രോഗിയാണ്. ഈ സഹോദരന്റെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല.) പ്രിയപ്പെട്ട കുട്ടുകാരേ, ഞാന്‍ ഒരു ഓര്‍ത്തോഡോക്സ് വിശ്വാസിയായ യുവാവാണ്. എന്റെ ഒരു അനുഭവം പറയാം. ഞാന്‍ ഒത്തിരി സങ്കടത്തോടെ ഞാന്‍ ഇതു എഴുതുനത്. എനിക്ക് ബ്ലഡ്‌ കാന്‍സര്‍ ആണ്. രോഗബാധിതനായിട്ട്‌ ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷമായി. രോഗത്തിനു മുന്‍പ് ഞാന്‍ ഒരു നേഴ്സ് ആയി ജോലി ചെയ്തിരുന്നു. ചെന്നൈയില്‍ എനിക്കൊരു കൂട്ടുകാരന്‍ ഉണ്ട്. അയാളുടെ അനുജന്‍ ആണ് […]

Continue Reading...
Anthony_the_Great

സന്യാസിമാരുടെ പിതാവായ മോര്‍ അന്തോണിയോസ് (St. Antony, the Father of all Monks)

സന്യാസികളുടെ പിതാവാണ് വി. മാര്‍ അന്തോണിയോസ്. Antony the Great , Anthony of Egypt, Anthony the Abbot, Anthony of the Desert മുതലായ പേരുകളില്‍ മോര്‍ അന്തോണിയോസ് അറിയപ്പെടുന്നു. ജനനം, ദൈവവിളി ഉത്തര ഈജിപ്തിലെ പുരാതന പ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തില്‍ ക്രി. വ. 251-ല്‍ അന്തോണിയോസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതോടെ അന്തോണിയോസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു. ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, “പരിപൂര്‍ണ്ണത നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് […]

Continue Reading...
syriac

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

 നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ചില സുറിയാനി പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ചും നമുക്ക് വായിക്കാം. സഭയുടെ പുസ്തകങ്ങളില്‍ ഇവ ലഭ്യമാണ് എങ്കിലും പെട്ടെന്നുള്ള ഒരു റെഫറന്‍സിന് ആണ് ഈ ലേഖനത്തില്‍ അവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകങ്ങളില്‍ നല്‍കാത്ത ചില വിവരണങ്ങളും ഒപ്പം നല്‍കാന്‍ ഞങ്ങള്‍ […]

Continue Reading...
jesus and satan

എന്തുകൊണ്ട് നവീന സഭകള്‍ അപ്പോസ്തോലിക സഭകളെ എതിർക്കുന്നു? (Why do New Generation Churches Oppose Apostolic Churches?)

എന്താണ് അപ്പോസ്തോലിക സഭകളും നവീന സഭകളും തമ്മിലുള്ള വ്യത്യാസം? എന്തുകൊണ്ടാണ് നവീന ക്രൈസ്തവര്‍ അപ്പോസ്തോലിക സഭകളെ എതിര്‍ക്കുതന്നത്? വചന അടിസ്ഥാനത്തില്‍ ആണ് എതിര്‍പ്പ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം എന്താണ്? നമുക്ക് ചിന്തിക്കാം. അപ്പോസ്തോലിക സഭകളും നവീന കൂട്ടങ്ങളും യേശു ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ പിന്തുടര്‍ച്ച (Apostolic Succession) അവകാശപ്പെടുന്നതും  അവരുടെ പഠിപ്പിക്കലുകള്‍ (Apostolic Teachings) പിന്തുടരുന്നതും ആയ സഭകളെ ആണ് അപ്പോസ്തോലിക സഭകള്‍ / ശ്ലൈഹീക സഭകള്‍ എന്ന് വിളിക്കുന്നത്‌. അപ്പോസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഓരോ സഭക്കും ഏതെങ്കിലും അപ്പോസ്തോലന്മാരില്‍ നിന്ന് […]

Continue Reading...
pentecost)_hs

എന്താണ് ബൈബിള്‍ പഠിപ്പിക്കുന്ന അന്യഭാഷ (Speaking in Tongues)?

വിശുദ്ധ വേദപുസ്തകം അടിസ്ഥാനമാക്കി അന്യഭാഷയെക്കുറിച്ചു ഒന്ന് പഠിക്കുവാന്‍ ശ്രമിക്കാം. എന്നാണു പല ഭാഷകള്‍ രൂപപ്പെട്ടത് എന്നും ഈ അവസരത്തില്‍ മനസിലാക്കുന്നത്‌ നന്നായിരിക്കും. ഉല്പത്തി 11:1 “ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.” (ഉല്പത്തി 11:4) അങ്ങനെ അവര്‍ ആകാശത്തോളം എത്തുന്ന ഗോപുരത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടപ്പോള്‍ ദൈവം (ഉല്പത്തി 11:7) “വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” നോഹയുടെ പുത്രന്മാര്‍ എങ്ങനെ ഒക്കെ പിരിഞ്ഞു […]

Continue Reading...