bible-Sunlight

വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 1 (Bible – History and Compilation: Part 1)

വി. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ആരൊക്കെയാണ് എഴുതിയത്, എഴുതിയ കാലഘട്ടം, സഭയെങ്ങനെയാണ് അതിലെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്, സഭ അംഗീകരിച്ചിട്ടുള്ള ബൈബിളുകള്‍ ഏതൊക്കെയാണ്, മറ്റ് ചരിത്രങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായ ഒരു പഠനം ഇന്നത്തെ തലമുറയ്ക്ക് ആവശ്യമാണ് എന്നു തോന്നുന്നു. ആ ആവശ്യം പ്രമാണിച്ചാണ് ഈ ലേഖനപരമ്പര ക്രമീകരിച്ചിരിക്കുന്നത്. ലോകത്തില്‍ ഇന്ന് അനേകം ഭാഷകളിലായി എണ്ണമറ്റ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടു ണ്ടെങ്കിലും, വിശുദ്ധ വേദപുസ്തകത്തെ പോലെ പ്രചാരവും പ്രസിദ്ധീയും സ്വാധീനവും ഉള്ള മറ്റു ഗ്രന്ഥങ്ങള്‍ ഒന്നും തന്നെയില്ല. ഇത്രയധികം […]

Continue Reading...
423367_1837774082151_1306540137_n

എന്താണ് ബൈബിള്‍ പ്രകാരമുള്ള ‘ആത്മാവിലും സത്യത്തിലുമുള്ള ആരാധന’? (What is ‘Worship in Spirit and in Truth’ according to Bible?)

തുള്ളിയും ബഹളം വച്ചും കൂവിയും ഉരുണ്ടും ഒക്കെ ഉള്ള ആരാധന പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പഠിപ്പിക്കുന്നില്ല എന്ന് മറ്റൊരു ലേഖനത്തില്‍ നാം കണ്ടു. (http://www.carmelapologetics.org/623). ക്രിസ്തു അരുളി ചെയ്തു: “സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ 4 : 23 , 24).  ക്രിസ്തു പഠിപ്പിച്ച ഈ നമസ്കാരം (ആരാധന) എന്താണെന്ന് […]

Continue Reading...
prathishtta

ശിശുപ്രതിഷ്ഠ എന്ന അനാചാരം

പെന്തകൊസ്തു സഹോദരങ്ങള്‍ സാധാരണയായി ആചരിക്കുന്ന ഒരു ആചാരമാണ് ശിശുപ്രതിഷ്ഠ. ഇത് വചനാനുസൃതമാണോ? നമുക്ക് പരിശോധിക്കാം. എന്താണ് ശിശുപ്രതിഷ്ഠ? ശിശുവിനെ മാതാപിതാക്കള്‍ കുടുംബത്തോട് കൂടി സഭാഹാളില്‍/ ആലയത്തില്‍ കൊണ്ടുവരുന്നു. ശിശുവിനെ പാസ്റ്റര്‍ കയ്യില്‍ എടുത്ത് ചില പ്രാര്‍ത്ഥനകളോടെ ആരംഭിക്കുന്നു. പാട്ടുകളുടെയും പ്രാര്‍ത്ഥനകളുടെയും  അവസാനത്തോടെ പാസ്റ്റര്‍ ശിശുവിന്റെ പ്രതിഷ്ഠ നടത്തുന്നു. ചിലപ്പോള്‍ മാതാപിതാക്കള്‍ ശിശുവിന് വേണ്ടി പ്രതിജ്ഞ എടുക്കുന്നു! ചടങ്ങിനു ശേഷം നല്ല ഒരു വിരുന്നും നടത്തപ്പെടുന്നു. ഇതാണ് ചുരുക്കത്തില്‍ പെന്തകൊസ്തുകാരുടെ ശിശുപ്രതിഷ്ഠ എന്ന ആചാരം. വചനാനുസൃതമാണോ? ശിശുപ്രതിഷ്ഠക്ക് അടിസ്ഥാനമായി […]

Continue Reading...
Holy_Place_the_Veil

സഭയും ഐക്കണുകളും (Church and Icons)

കലകള്‍ ദൈവീകമാണ്‌. അത്‌ ദൈവദത്തവുമാണ്‌. ആ കലകള്‍ ദൈവമഹത്വത്തിനായി വിനിയോഗിക്കുമ്പോള്‍ അത്‌ അതിശ്രേഷ്‌ഠമാകുന്നു. ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ ദൈവാരാധനയെ പരിപോഷിപ്പിക്കുമ്പോള്‍ അവയ്‌ക്ക്‌ പുതിയ മാനങ്ങള്‍ കൈവരുന്നു. ഐക്കണോഗ്രഫി അഥവാ ഐക്കണ്‍ ചിത്രരചന ഇത്തരത്തിലുള്ള സങ്കേതമാണ്‌. പക്ഷേ മലങ്കരയുടെ മണ്ണില്‍ ഇന്നും ഇവയ്‌ക്ക്‌ അധികം വേരോട്ടം ലഭിച്ചിട്ടില്ല എന്നത്‌ ഒരു ദുഖഃസത്യമായി അവശേഷിക്കുന്നു. ഐക്കണ്‍ എന്ന ഗ്രീക്ക്‌ പദത്തിന്‌ സാദൃശ്യം പ്രതിബിംബം എന്ന്‌ അര്‍ത്ഥം നല്‍കാം. യേശുക്രിസ്‌തു, വിശുദ്ധന്മാര്‍, മാലാഖമാര്‍, വേദപുസ്‌തകത്തിലെ പ്രധാന സംഭവങ്ങള്‍ എന്നിവ ഐക്കണിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഐക്കണ്‍ […]

Continue Reading...
6633290_orig

കേരളത്തിലെ ക്രൈസ്തവ സഭകള്‍: ഭാഗം രണ്ട്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ  പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ […]

Continue Reading...
brain.600

അന്യഭാഷ – ചില വാദങ്ങളും മറുപടികളും (Speaking in Tongues – Arguments & Answers)

തങ്ങള്‍ സംസാരിക്കുന്നത് ബൈബിള്‍ പ്രകാരം ഉള്ള അന്യഭാഷ ആണെന്ന് പെന്തകോസ്ത് സഹോദരങ്ങള്‍ അവകാശപ്പെടുന്നു. അതിനു അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കുള്ള മറുപടികള്‍ ആണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ബൈബിള്‍ പ്രകാരമുള്ള അന്യഭാഷയെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക: അന്യഭാഷ – ഒരു സമഗ്ര പഠനം 1) 1 കൊരിന്ത്യര്‍ 13:1 അടിസ്ഥാനമാക്കി ദൂതന്മാരുടെ ഭാഷകളിലാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് പെന്തകൊസ്തുകാര്‍ പറയാറുണ്ട്. ഇതിനെക്കുറിച്ച് ? ആദാമിന്റെ കാലം മുതല്‍ ഇന്നുവരെയും ഒരാള്‍ പോലും ദൂതന്മാരുടെ ഭാഷയില്‍ സംസാരിച്ചതിന് ബൈബിള്‍ തെളിവ് ഇല്ല. […]

Continue Reading...
akdr184---mizrachi-ram(1)

ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍ (Old Testament Figures of the Theotokos)

ദൈവമാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ പഴയനിയമത്തിലുള്ള പ്രതിരൂപങ്ങളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചിന്തിക്കുന്നത്. 1. യാക്കോബ് ദര്‍ശിച്ച ഗോവണി (Ladder viewed by Jacob) നിഴല്‍: യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി. ദൈവദൂതന്‍മാര്‍ അതില്‍ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. (ഉല്‍പ്പ 28: 12). “അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ […]

Continue Reading...
confsion

കുമ്പസാരം: ചില സംശയങ്ങള്‍ക്കുള്ള മറുപടികള്‍ (Confession Q&A)

വി. കുമ്പസാരത്തെക്കുറിച്ചുള്ള സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങളും/ സംശയങ്ങളും  അവക്കുള്ള ഉത്തരങ്ങളും… 1. പുരോഹിതന്മാര്‍ക്ക് പാപമോചന അധികാരം ഉണ്ടോ? ഉണ്ട്. ഇത് വചനാനുസൃതമായി അന്യത്ര തെളിയിച്ചിട്ടുള്ളതാണ്. യോഹന്നാന്‍ 20:22-23 “ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു:പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.“. പാപമോചന അധികാരം നമ്മുടെ കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാരും അവരില്‍ നിന്ന് പ്രധാനാചാര്യന്മാരും ഏറ്റു. ദൈവത്തിന്‍റെ സ്ഥാനപതികള്‍ ആയ വൈദീകരാല്‍ […]

Continue Reading...
19053019.cms

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു… (ചെറുകഥ)

കുറെ ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ആണിത്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സായാഹ്ന സൂര്യന്‍ ചക്രവാള ചെരുവുകളില്‍ ചെഞ്ചായം പൂശിയിരുന്നു. പടിഞ്ഞാറെ കടലില്‍ നിന്നും വന്ന മന്ദമാരുതന്‍ ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു. പക്ഷികള്‍ മടക്കയാത്ര ആരംഭിച്ചിരുന്നു. “സുന്ദരമായ ഒരു സായാഹ്നം” എന്‍റെ സ്നേഹിതന്‍ പറഞ്ഞു. ഫിലിപ്പ്  എന്‍റെ ഒരു ചിരകാല സുഹൃത്താണ്. അന്യനാട്ടില്‍ ഉദ്യോഗമായി താമസ്സിക്കയാണ്. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നതാണ്. ആ കുന്നിന്റെ ചരിവില്‍ എന്‍റെ  ഒരു ബാല്യകാലസ്നേഹിതനും സഹപാഠിയുമായിരുന്ന ഒരു അദ്ധ്യാപകന്‍ […]

Continue Reading...