581800_226812317459790_1968056225_n1

സ്ളീബാ വന്ദനവ് വിഗ്രഹാരാധനയോ? by ഡോ. പൌലോസ് മോര്‍ ഗ്രീഗോറിയോസ്

നമ്മുടെ കര്‍ത്താവ് ലോകരക്ഷയ്ക്കു വേണ്ടി സ്വയം ക്രൂശില്‍ വരിച്ച് തന്നെത്തന്നെ പാപപരിഹാര ബലിയായി അര്‍പ്പിച്ചു. ആ ക്രൂശിനോട് നാം ബഹുമാനം കാണിയ്ക്കുന്നത് വിഗ്രഹാരാധനയാണെന്ന് ഒരു മിത്ഥ്യാവാദം ചില അമേരിക്കന്‍ മതാനുയായികള്‍ നമ്മുടെ സഭയിലും പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു. ക്രൂശിന്റെ പശ്ചാത്തലത്തേയും സ്ളീബാ വന്ദന ശുശ്രൂഷയുടെ ആരംഭത്തേയും കുറിച്ച് ഏതാനും വാക്കുകള്‍ വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് അസ്ഥാനത്തായിരിക്കയില്ലല്ലോ. ക്രൂശ് ക്രിസ്ത്യാനികളുടെ ഒരു പൊതുസംജ്ഞയായിത്തീരുന്നത് കോണ്‍സ്റന്റീന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെല്ലേനി രാജ്ഞി ക്രിസ്താബ്ദം 330-ാമാണ്ടോടടുത്ത് കാല്‍വറിയിലെ യഥാര്‍ത്ഥ ക്രൂശ് കണ്ടുപിടിച്ചതിനെത്തുടര്‍ന്നാണെന്നുള്ളതിന് […]

Continue Reading...

ശിശുസ്നാനവും ക്രൈസ്തവസഭയിൽ ഉണ്ടായ വേദവിപരീതങ്ങളും.. ..ഒരു തിരിഞ്ഞു നോട്ടം

ക്രിസ്തു തന്റെ സഭ സ്ഥാപിച്ചിട്ട് ആ സഭ മുന്നോട്ടു വളർന്നു വരവേ അറിയൂസ് എന്ന വേദവിപരീതി ഉണ്ടാകുകയും സഭയിൽ ചിദ്രം ഉണ്ടാക്കുകയും ചെയ്തപ്പോൾ എ ഡി 325 ഇൽ നിഖ്യയിൽ ഒരു സുന്നഹദോസ് കൂടി 318 ബാവാമാർ ഒരുമിച്ചു ചേർന്ന് അറിയോസിനെ മുടക്കുകയും ചെയ്തു. അവനോടു കൂടെ കുറെ ആളുകളും ചേർന്നു. അറിയോസ് ഒരു പ്രത്യേക സഭ ഉണ്ടാക്കി. ശിശുസ്നാനം അന്ന് ഒരു തർക്കവിഷയം അല്ലാതിരുന്നതിനാൽ അല്ലെ അവരും അത് സ്വീകരിച്ചത്? എ ഡി 318 ഇൽ […]

Continue Reading...
4565482675_f5d77e95b4

വിശുദ്ധ വിവാഹ കൂദാശ

അപ്പോസ്തോലിക സഭകളില്‍ വിവാഹം ഒരു കൂദാശ ആണ്. ഓര്‍ത്തഡോക്‍സ്‌ വിശ്വാസത്തിലും പാരമ്പര്യത്തിലും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തില്‍ അധിഷ്ടിതമാണ് വിവാഹം എന്ന കൂദാശ. ക്രിസ്തുവാകുന്ന ഒരു ശരീരത്തിലെ രണ്ടംഗങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളായ സന്തോഷത്തിലും സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഒരുമിച്ചു ജീവിക്കുവാന്‍ എടുക്കുന്ന തീരുമാനത്തെ സഭ അന്ഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് വി. വിവാഹ കൂദാശയുടെ ഉള്ളടക്കം. വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മില്‍ വേര്‍പിരിഞ്ഞു കൂടാതെവണ്ണം ആത്മപ്രകാരം അവരെ ബന്ധിക്കുകയും അവര്‍ക്ക് ദൈവത്തില്‍നിന്നും അനുഗ്രഹങ്ങളും വാഴ്വുകളും കൊടുക്കുകയും ചെയ്യുന്ന […]

Continue Reading...