Traditional-African-Idol-300x299

വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഭാഷാവരം

പെന്തോകൊസ്ത് അന്യഭാഷയെ പറ്റി “അന്യഭാഷ – ഒരു സമഗ്രപഠനം” എന്ന ലേഖനത്തില്‍ നേരത്തെ പ്രതിപാദിച്ചിരുന്നല്ലോ. ‘അന്യഭാഷ’ എന്ന പ്രതിഭാസത്തിന്റെ ചരിത്രപശ്ചാത്തലവും അന്യത്ര വിവരിച്ചിട്ടുണ്ട് (അന്യഭാഷ – ഒരു ചരിത്ര വീക്ഷണം). അതിന്റെ ഒരു തുടര്‍ച്ച എന്ന നിലയില്‍ ഇന്നത്തെ “പെന്തോകൊസ്തു അന്യഭാഷയെ” ഒന്ന് വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ. വചനത്തിലെ നിബന്ധനകള്‍ അനുസരിച്ച്കൊണ്ട് അന്യഭാഷാഭാഷണം നടത്താന്‍ ഒരു പെന്തോകൊസ്തു വിശ്വാസിക്കും ഇന്ന് സാധിക്കില്ല എന്ന് നാം കണ്ടു. എങ്കിലോ അവയെ ധിക്കരിച്ചുകൊണ്ടുള്ള അന്യഭാഷാഭാഷണം ആണ് ഇന്ന് നടക്കുന്നതും. ബൈബിള്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ […]

Continue Reading...
benny_hinn011

ഊതി വീഴ്ത്ത് / ഉന്തി വീഴ്ത്ത് അഥവാ ആത്മവിവശത (Slain in the Spirit) ദൈവീകമോ?

പല പെന്തകോസ്ത് വിഭാഗങ്ങളിലും മറ്റു കരിസ്മാറ്റിക് ഗ്രൂപ്പുകളിലും കണ്ടു വരുന്ന ഒരു ‘ശുശ്രൂഷ’ ആണ് ആത്മവിവശത (Slain in the Spirit) എന്നുള്ളത്. പരിശുദ്ധാത്മാവ് നല്‍കുന്ന ഒരു ശുശ്രൂഷയായും ആത്മീയ അനുഭവം നല്‍കുന്ന അവസരം ആയും ഇത് കണക്കാക്കപ്പെടുന്നു. എന്താണ് ആത്മവിവശത? ഇത് ദൈവീകമാണോ? ബൈബിള്‍ തെളിവുകള്‍ ഉണ്ടോ? നമുക്ക് പരിശോധിക്കാം. എന്താണ് ആത്മവിവശത? ഈ അടുത്ത കാലത്ത് പെന്തകോസ്ത്/കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ ഉടലെടുത്ത ഒരു പ്രതിഭാസം ആണ് ആത്മവിവശത. ഇത് ഒരു ശുശ്രൂഷയായിട്ടാണ് കരുതപ്പെടുന്നത്. ഈ ‘ശുശ്രൂഷയ്ക്ക്’ ഒരു ശുശ്രൂഷകന്‍ ഉണ്ടാകും. അയാള്‍ ആയിരിക്കും […]

Continue Reading...
ChristtheGreatHighPriestDetail2

പൌരോഹിത്യം – പാസ്റ്റര്‍ സണ്ണി കുര്യനുള്ള മറുപടി

കേരളത്തിലെ പ്രമുഖ പെന്തകോസ്ത് സമുദായം ആയ IPC വെബ്സൈറ്റില്‍ കണ്ട പൌരോഹിത്യം എന്ന പോസ്റ്റിനു  മറുപടി ആണ് ഇത് . [തയ്യാറാക്കിയത് തോമസ്‌ TKR] പ്രസ്തുത പോസ്റ്റ്‌ പൂര്‍ണമായും കാണാന്‍ (http://www.ipckerala.org/ipc-kerala-books.php) ഈ ലിങ്കില്‍ പോകുക. അതില്‍ അധ്യായം 12 എന്ന ഭാഗം കാണുക. പാസ്റ്റര്‍ സണ്ണി കുര്യന്‍ : – പുതിയ നിയമസഭയില്‍ പുരോഹിതന്മാരെ നിയമിച്ചിട്ടുള്ളതായി തിരുവെഴുത്തില്‍ യാതൊരു രേഖയുമില്ല. എന്നാല്‍ പട്ടത്വ സഭകള്‍ പൗരോഹിത്യത്തിന് അത്യുന്നതമായ സ്ഥാനമാണ് നല്‍കുന്നത്. എപ്പിസ്‌കോപ്പല്‍ സഭകളുടെ നിലനില്‍പുതന്നെ പൗരോഹിത്യ […]

Continue Reading...
erpagansunmoon

ആഭരണവര്‍ജ്ജനം – പഴയ നിയമം എന്ത് പറയുന്നു?

ആഭരണധാരണം വചന വിരുദ്ധം എന്ന രീതിയില്‍ ചില പുതു തലമുറ സഭകള്‍ നമുക്കെതിരെ അഴിച്ചുവിടുന്ന വിലകുറഞ്ഞ പ്രചാരണങ്ങളെ നമുകൊന്നു പരിശോധിക്കാം. സ്വര്‍ണത്തെകുറിച്ചും വെള്ളിയെകുറിച്ചുമുള്ള അനവധി പരാമര്‍ശങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും നമുക്ക് കാണാന്‍ സാധിക്കും. അതിലെ ചില വാക്യങ്ങള്‍ ആണ് ആഭരണവര്‍ജ്ജനതിനു ഉപോത്ബലകം ആയി ചില നവീന സമൂഹങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അതിലെ പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍ നമുക്ക് ഇപ്പോള്‍ പരിശോധിക്കാം. (പുതിയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങളും ഖണ്ഡനങ്ങളും സവിസ്തരം ഇവിടെ  വായിക്കാം – http://www.carmelapologetics.org/814) ചൂണ്ടിക്കാണിക്കപ്പെടുന്ന ചില […]

Continue Reading...

ആഭരണവര്‍ജ്ജനം – പുതിയ നിയമം എന്ത് പറയുന്നു?

സ്വര്‍ണ്ണാഭരണങ്ങള്‍ വര്‍ജ്ജിക്കുക എന്നുള്ളത് ചില നവീന  വിഭാഗങ്ങള്‍ അവരുടെ അടിസ്ഥാന ഉപദേശം ആയി സ്വീകരിക്കുന്ന ഒന്നാണ്. ആഭരണം വര്‍ജിക്കണം എന്ന ഉപദേശം പഴയ നിയമത്തില്‍ ഇല്ലെങ്കിലും പുതിയ നിയമത്തില്‍ ഉണ്ട് എന്നാണു ഇവര്‍ വാദിക്കുന്നത്. (പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങളും ഖണ്ഡനങ്ങളും സവിസ്തരം ഇവിടെ  വായിക്കാം – http://www.carmelapologetics.org/824). ഇത് ശെരി ആയ ഒരു ഉപദേശം ആണോ? നമുക്ക് പരിശോധിക്കാം. ചൂണ്ടിക്കാണിക്കപ്പെടുന്ന ചില വാക്യങ്ങള്‍ 1) “പൊന്നും വെള്ളിയും കറ പിടിച്ചു” “നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ […]

Continue Reading...