പെന്തകസ്തുകാര്‍ പഠിപ്പിക്കുന്ന പ്രധാനപെട്ട വേദവിപരീതങ്ങള്‍

1)പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാപിക്കണം. 2)പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ എല്ലാം അന്യഭാഷ എന്ന ഒരു തരം പ്രത്യേക ഭാഷ സംസാരിക്കണം. 3)പരിശുദ്ധാത്മാവിന്റെ ഏകവും പ്രത്യക്ഷവും ആയ അടയാളം ആണ് അന്യഭാഷ. 4)അന്യഭാഷ പറയാത്തവര്‍ക്ക് Pastor ആവാന്‍ കഴിയില്ല(ചില ഗ്രൂപുകളില്‍). 5)വ്യാക്യാനി ഇല്ലാത്ത അന്യഭാഷ. 6)ലോകത്തില്‍ നിലവില്‍ ഇല്ലാത്ത ഭാഷ അന്യഭാഷയായി പറയുന്നു. 7)പരിശുധാത്മ സ്നാനം. 8)പൌരോഹിത്യം ഉണ്ട് എന്നും ഇല്ല എന്നും സന്ദര്‍ഭത്തിനനുസരിച്ച് മാറ്റി പറയുന്നു ..ഈ വിഷയത്തില്‍ വെക്തത ഇല്ല . 9)അപ്പം മുറിക്കല്‍, ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും […]

Continue Reading...

കര്‍ത്താവു പാപ മോചന അധികാരം ശിഷ്യന്മാരെ എല്പ്പിച്ചുവോ ?

കര്‍ത്താവു പാപ മോചന അധികാരം ശിഷ്യന്മാരെ എല്പ്പിച്ചുവോ ? യോഹന്നാന്‍ 20:21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കും നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഇതില്‍ പരം നേരിട്ടുള്ള ഒരു വചനം ബൈബിളില്‍ ഉണ്ടെന്നു തോന്നുന്നില്ല. ശിഷ്യന്മാരുടെ അടുത്ത് ആരെങ്കിലും പാപങ്ങള്‍ […]

Continue Reading...
samuel-anointing-david

വിശുദ്ധ മൂറോന്‍ വേദാനുസൃതമോ ?

മൂറോന്‍ എന്ന വാക്കിനു പരിമള തൈലം എന്നാണ് അര്‍ഥം. ദേവാലയത്തിന്റെ കൂദാശക്കും, മാമോദീസ എല്ക്കുന്നവരെ അഭിഷേകം ചെയ്യാനും ആണ് ഇത് ഉപയോഗിക്കുന്നത്.  ഇതിനു വേദപുസ്തക അടിസ്ഥാനം ഉണ്ടോ? അപോസ്തോലന്മാര്‍ ഇത് ഉപയോഗിച്ചിരുന്നോ? ആദിമ സഭാപിതാക്കന്മാര്‍ എന്ത് പറയുന്നു? നമുക്ക് പഠിക്കാം. വേദപുസ്തക  തെളിവുകള്‍ 1. കൈവെപ്പിന്റെ ആവശ്യകത ജല സ്നാനം കൊണ്ട് മാത്രം പരിശുദ്ധാത്മവിനെ ലഭിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. ശമര്യരുടെ (പ്രവര്‍ത്തികള്‍ 8 :16) കാര്യത്തില്‍ നമുക്ക് ഈ കാര്യം വെക്തമായി  മനസിലാക്കാം. ഏഴു ശെമ്മാശന്മാരില്‍ ഒരാളായ ഫീലിപ്പോസ് […]

Continue Reading...
jesus-children-icon

ശിശുസ്നാനം കൊള്ളേണ്ടതോ തള്ളേണ്ടതോ? (ഒരു പഠനം)

കര്‍ത്താവിന്റെ പരസ്യശുശ്രൂഷവേളയിലും തുടര്‍ന്നുള്ള അപ്പോസ്തോലിക കാലത്തും അതിനുശേഷവും ‘ശിശുസ്നാനം’ കാര്യമായ ഒരു വിവാദവിഷയമോ പ്രശ്നമോ ആയിരുന്നില്ല. ഇപ്പോള്‍ ഇതൊരു സങ്കീര്‍ണ്ണ പ്രശ്നമായി തീര്‍ന്നിരിക്കുന്നു. അപ്പോസ്തോലിക കാലത്തും തുടര്‍ന്നും വിശ്വാസികള്‍ കുടുംബമായി സഭയിലേക്കു വരുമ്പോള്‍ മുതിര്‍ന്നവര്‍ക്കും ശിശുക്കള്‍ക്കും ഒരുപോലെ മാമോദീസാ അഥവാ സ്നാനം നല്‍കി സഭയോടു ചേര്‍ത്തിരുന്നു. ശിശുക്കളെ കൊണ്ടുവരുമ്പോള്‍ അവരുടെ മാതാവോ പിതാവോ ആരെങ്കിലും ഒരാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഇങ്ങനെയുള്ള ശിശുക്കള്‍ ‘വിശുദ്ധര്‍’ ആണെന്നാണ് സഭ പഠിപ്പിച്ചിരുന്നത്. അവരെ ദൈവകൃപയിലും വിശ്വാസത്തിലും വളര്‍ത്തിക്കൊള്ളാമെന്നു മാതാപിതാക്കള്‍ സമ്മതം […]

Continue Reading...
cemetery cross

വാങ്ങിപ്പോയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന – വാദങ്ങളും മറുപടികളും

മരിച്ചു പോയവര്‍ക്ക് (Departed / Dead) വേണ്ടിയുള്ള പ്രാര്‍ത്ഥന ശരിയോ തെറ്റോ? നവീന ചിന്താഗതിക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രധാന ചോദ്യം ആണിത്. ഇന്നത്തെ വിശ്വാസി സമൂഹം അറിവില്ലായ്മ മൂലം ഒരു നിമിഷം നിശബ്ദം ആയി പോകുന്ന ഒരു ചോദ്യം. ഈ ചോദ്യത്തിന്‍റെ ചില തലങ്ങളിലേക്കു  നമുക്ക് ഒന്ന് കടന്നു ചെല്ലാം. ഇത്  തെറ്റ് എന്ന് വാദിക്കുന്നവര്‍ ഉയര്‍ത്തുന്നത് നാല്  വാദങ്ങള്‍ ആണ് 1. ആദിമ കാലങ്ങളില്‍ ഇല്ലാതിരുന്ന വിശ്വാസം പിന്നീട് ആരോ കൂട്ടിച്ചേര്‍ത്തത് ആണ്. 2. സങ്കീര്‍ത്തനക്കാരന്‍ […]

Continue Reading...
SONY DSC

പെന്തകോസ്ത് കൂട്ടങ്ങളുടെ ആരാധന ആത്മാവിലും സത്യത്തിലും ഉള്ളതോ?

ക്രിസ്തു അരുളി ചെയ്തു:” സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ 4 : 23 , 24 ). പെന്തകൊസ്തുകാര്‍ അവകാശപ്പെടുന്നത്  അവരുടെ  ആരാധന ആണ്  ആത്മാവിലും സത്യത്തിലും ഉള്ള ആരാധന എന്ന്. ഇത് സത്യം ആണോ? നമുക്ക് നോക്കാം. പെന്തകോസ്ത് ആരാധന പെന്തകൊസ്തില്‍ സാധാരണ കൂടിവരുമ്പോള്‍ ആരാധനയ്ക്ക് […]

Continue Reading...
JesusBible

ക്രിസ്തു ദൈവവചനം ആണ്. ബൈബിളും ദൈവവചനം ആണ്. അപ്പോള്‍ ബൈബിള്‍ യേശു അല്ലെ?

യോഹ. 1 : 1 “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” ഇവിടെ യേശു ദൈവത്തിന്റെ വചനം ആണെന്ന് പറയുന്നുണ്ടല്ലോ. ബൈബിളും ദൈവവചനം അല്ലെ? അപ്പോള്‍ യേശു തന്നെ അല്ലെ ബൈബിള്‍? ഇതാണ് ചോദ്യം. ബൈബിള്‍ പഠിക്കേണ്ടത് അത് എഴുതപ്പെട്ട ഭാഷ, സാഹചര്യം, സ്ഥലം, സന്ദര്ഭം എന്നിവ മനസ്സിലാക്കിയിട്ടാണ്. അല്ലാതെ ബൈബിള്‍  വാക്യങ്ങള്‍  സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി  മാറ്റിയോ ഇംഗ്ലീഷ്-മലയാള പരിഭാഷകളിലെ വാക്കുകള്‍  എടുത്തു വ്യാഖനിക്കുകയോ ചെയ്യുന്നത് മാരകം ആണ്. പരിഭാഷയിലെ […]

Continue Reading...

പെന്തകോസ്തലിസം എന്ന വിപത്ത്

ഏതാണ്ട് പത്തൊന്‍പതാം നൂറ്റാണ്ടോടു കൂടി ആവിര്‍ഭവിച്ച ഒരു പ്രതിഭാസം ആണ് പെന്തക്കോസ്തലിസം .ഇതിനെ പൊതുവേ അറിയപെടുന്നത്  The Tongues Movement or “The Holy Rollers” എന്നാണ് .ഇപ്പോള്‍ ഇതിനെ    The Full Gospel or The Four Square Church or The Apostolic Faith എന്നൊക്കെയും വിളിച്ചു കാണുന്നുണ്ട്..വളരെ കൂടുതല്‍ ആളുകള്‍ ഈ കാലയളവില്‍ ഇതിലേക്ക് ആക്രിഷ്ടരാകുന്നു എന്നത് ഒരു വസ്തുത ആണ്.എന്നിരിക്കലും ഇവരുടെ പഠിപ്പിക്കല്‍ ഒന്നും തന്നെ വേദപുസ്തക അടിസ്ഥാനത്തിലോ ആദിമ സഭയുടെ പാരമ്പര്യത്തിന്റെ […]

Continue Reading...