Basil the great

വലിയ മോര്‍ ബസേലിയോസ് (St. Basil the Great)

സീസറിയായിലെ (കേസര്യ) മോര്‍ ബസേലിയോസ് (Basil of Caesarea) എന്നും വിളിക്കപ്പെടുന്ന വലിയ മോര്‍ ബസേലിയോസ് ജനിക്കുന്നത് AD 330 നോടടുത്ത് സീസരിയായിലെ ഒരു ധനാഢ്യ കുടുംബത്തില്‍ ആണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരും ബസേലിയോസ് എന്നായിരുന്നു. പിതാവായ ബസേലിയോസ് ഒരു മല്പ്പാനും ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് പീഡനം അനുഭവിക്കുകയും ചെയ്തയാള്‍ ആയിരുന്നു. വളരെ ദൈവഭാക്തരായ അംഗങ്ങള്‍ ആയിരുന്നു കുടുംബത്തില്‍ ഉണ്ടായിരുന്നത്. എനേകം ക്രിസ്തീയ രക്തസാക്ഷികളും ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നു. കഥാപുരുഷന്റെ നാല് സഹോദരങ്ങളും വിശുദ്ധരായി അറിയപ്പെടുന്നു. അതില്‍ […]

Continue Reading...
1524797_609420125798080_1960009906_n

പരുമല മോര്‍ ഗ്രീഗോറിയോസ് (St. Gregorios of Parumala) – ലഘുജീവിത രേഖ

പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ലഘുജീവചരിത്രം കുറിക്കുന്നു. ജനനം 1848 ജൂൺ15 (കൊല്ലവർഷം1023 മിഥുനം 3) -ന് പഴയ കൊച്ചി സംസ്ഥാനത്തിൽപെട്ട മുളന്തുരുത്തി ചാത്തുരുത്തി ഭവനത്തിൽ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമത്തെ മകനായി ‘പരുമല തിരുമേനി’ എന്ന കീർത്തിനാമം ലഭിച്ച ഗീവർഗ്ഗീസ്‌ മോർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്ത ജനിച്ചു. കുര്യൻ, മറിയം, ഏലി, വർക്കി എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് ഗീവർഗ്ഗീസ് എന്ന പേരിൽ മാമോദീസായേറ്റു. ഏറ്റവും ഇളയകുട്ടിയെന്ന […]

Continue Reading...
clement of alexandria

അലെക്സാന്ത്രിയായിലെ മോര്‍ ക്ലീമീസ് (St. Clement of Alexandria)

അലക്സാന്ത്രിയയിലെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന ക്രിസ്തീയചിന്തകനും വിശുധനുമായിരുന്നു അലക്സാന്ത്രിയയിലെ മോര്‍ ക്ലീമീസ് എന്നറിയപ്പെടുന്ന Titus Flavius Clemens. പൊതുവായി ഇദ്ദേഹം Clement of Alexandria എന്ന് അറിയപ്പെടുന്നു. പേഗൻ ധാർമ്മികതയിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായ അദ്ദേഹം പുരാതന യവനദർശനവും സാഹിത്യവുമായി പരിചയമുണ്ടായിരുന്ന വിദ്യാസമ്പന്നൻ ആയിരുന്നു. ക്ലെമന്റിന്റെ ശിഷ്യന്മാരിൽ സഭാചിന്തകനായ ഒരിഗൻ, യെരുശലേമിലെ മോര്‍ അലക്സാന്ത്രിയോസ് എന്നിവർ ഉൾപ്പെടുന്നു. ലഖുജീവചരിത്രം ക്ലെമന്റിന്റെ ജനനത്തിന്റെ സ്ഥലകാലങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. അദ്ദേഹം പൊതുവർഷം 150-നടുത്ത് ജനിച്ചെന്ന് ഊഹിക്കപ്പെടുന്നു. ജന്മസ്ഥലം ആഥൻസ് ആയിരുന്നെന്ന് എപ്പിഫാനസ് സ്കോളാസ്റ്റിക്കസ് […]

Continue Reading...
justin_martyr_icon

മോര്‍ യുസ്തീനോസ് സഹദാ (St. Justin Martyr)

ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടിലെ (103-165) പ്രസിദ്ധനായ ക്രിസ്തീയപക്ഷവാദിയും(Christian Apologist) വിശുദ്ധനുമായിരുന്നു ജസ്റ്റിന്‍ മാര്‍ട്ടിയര്‍. “കേസറിയായിലെ ജസ്റ്റിന്‍”, “ദാര്‍ശനികനായ ജസ്റ്റിന്‍”, “ഫ്ലാവിയസ് ജസ്റ്റിനസ്” എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്. എടുത്തു പറയത്തക്ക ദൈര്‍ഘ്യമുള്ള ക്രിസ്തീയ പക്ഷവാദരചനകളില്‍ ഏറ്റവും പുരാതനമായവ അദ്ദേഹത്തിന്റേതാണ്. കേരളത്തിലെ സഭകള്‍  ഇദ്ദേഹത്തെ അമ്പേ മറന്നുപോയി എന്ന് വേണം പറയാന്‍. വിശുദ്ധന്റെ ഒരു ലഘുജീവചരിത്രം കുറിക്കുകയാണ് താത്പര്യം. ലഘുജീവചരിത്രം ജസ്റ്റിന്റെ ജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ അധികവും അദ്ദേഹത്തിന്റെ തന്നെ രചനകളില്‍ ഉള്ളതാണ്. ഇന്നത്തെ പലസ്തീനയിലെ നാബ്ലസിന്റെ സ്ഥാനത്തുണ്ടായിരുന്ന പുരാതന […]

Continue Reading...
john-baptist

വിശുദ്ധന്മാരുടെ മകുടമായ മോര്‍ യൂഹാനോന്‍ മാംദോനോ (St. John the Baptist)

പഴയ നിയമത്തിലെ ഏറ്റവും അവസാനത്തെ പ്രവചനം ഇപ്രകാരമാണ് : “ഇതാ, കര്ത്താവിന്റെ വലുതും ഭയങ്കരവുമായ ദിവസം വരുന്നതിനു മുന്‍പേ ഞാന്‍ ഏലീയാ പ്രവാചകനെ നിങ്ങള്‍ക്ക് അയച്ചുതരും.” (മലാ 4:5). പുതിയ നിയമത്തില്‍ ഏറ്റവും ആദ്യം നിവൃത്തിയായതും ഈ പ്രവചനം തന്നെയാണ് (മര്‍ക്കോ 1:4). കര്‍ത്താവായ യേശുവിന്റെ വലുതും ഭയങ്കരവുമായ മനുഷ്യാവതാരനാളിനു മുന്‍പു അവിടുത്തേക്ക് വഴിയോരുക്കാനായി പിതാവായ ദൈവത്താല്‍ അയക്കപ്പെട്ടവനാണ് ഭാഗ്യവാനായ മോര്‍ യൂഹാനോന്‍ മാംദോനോ. ‘യൂഹാനോന്‍ ‘ എന്ന പേരിന്റെ അര്‍ഥം ‘കര്‍ത്താവ് കരുണ ചെയ്തു’ എന്നാണു. […]

Continue Reading...
Anthony_the_Great

സന്യാസിമാരുടെ പിതാവായ മോര്‍ അന്തോണിയോസ് (St. Antony, the Father of all Monks)

സന്യാസികളുടെ പിതാവാണ് വി. മാര്‍ അന്തോണിയോസ്. Antony the Great , Anthony of Egypt, Anthony the Abbot, Anthony of the Desert മുതലായ പേരുകളില്‍ മോര്‍ അന്തോണിയോസ് അറിയപ്പെടുന്നു. ജനനം, ദൈവവിളി ഉത്തര ഈജിപ്തിലെ പുരാതന പ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തില്‍ ക്രി. വ. 251-ല്‍ അന്തോണിയോസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതോടെ അന്തോണിയോസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു. ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, “പരിപൂര്‍ണ്ണത നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് […]

Continue Reading...