http://www.dreamstime.com/stock-image-december-25-calendar-image22550231

യേശു ജനിച്ചത് ഡിസംബര്‍ 25 നോ? (Was Jesus Born on December 25?)

പോപ്‌ അലക്സാണ്ടര്‍ ആറാമന്‍ 1 ജനുവരി 1431 ന് ജനിച്ചതുകൊണ്ട് സുഡാന്‍ പ്രസിഡന്റ്‌ ആയിരുന്ന ഒമര്‍ അല്‍ ബഷീര്‍ 1 ജാനുവരി 1944ന് അല്ലാ ജനിച്ചത് എന്ന് വാദിച്ചാല്‍ ശെരിയാകുമോ? അദ്ദേഹം ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ പാടില്ലാ എന്നുണ്ടോ? കാര്‍മല്‍ ഈ ചോദ്യം ചോദിക്കാന്‍ ഒരു കാരണമുണ്ട്. ഇത് ക്രിസ്തുമസ് കാലം. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ജനനം പൂര്‍വാധികം ഭംഗിയോടെ ആഘോഷിക്കാന്‍ നോമ്പോടും പ്രാര്‍ത്ഥനയോടും തയ്യാറെടുക്കുന്നു. ചില നവീന നേതാക്കള്‍ പതിവുപോലെ ക്രിസ്തുമസ് ആഘോഷം പൈശാചികമാണ്, […]

Continue Reading...
church boat

വലിയ ഒരു പടകും കുറേ ചെറുപടകുകളും

അന്നു സന്ധ്യയായപ്പോള്‍: നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു. അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. (വി. മര്‍ക്കോസ് 4:35-37)  ഈ ഭാഗം വായിക്കുമ്പോള്‍ രണ്ട് തരം പടകുകളെ നാം പരിചയപ്പെടുന്നു. വലിയ പടകും ചെറിയ പടകും. യേശു യാത്ര ചെയ്തതോ വലിയ ഒരു പടകില്‍ ആയിരുന്നു. യാത്രാമധ്യേ വലിയ ഒരു ചുഴലിക്കാറ്റു […]

Continue Reading...
OLYMPUS DIGITAL CAMERA

‘യഹോവ’ എന്ന ദൈവനാമവും അപ്പോസ്തോലിക സഭകളും (The divine name ‘Jehovah’ and Apostolic Churches)

യേശു നാമക്കാരും (Oneness Pentecostals) യഹോവ സാക്ഷികളും (Jehowah’s Witnesses) മെസ്സിയാനിക ജൂതന്മാരും (Messianic Jews) ഏറ്റു  പിടിക്കുന്ന ഒരു  വിചിത്ര വാദമാണ് ഈ ലേഖനത്തിന്റെ വിഷയം. അവരുടെ വാദം അനുസരിച്ച് ‘യഹോവ’ എന്ന ഒരേയൊരു പുണ്യ നാമമാണ് ദൈവത്തിന്റെത്. പഴയ നിയമം പരിഭാഷപ്പെടുത്തുമ്പോള്‍ ‘യഹോവ’ എന്ന പദത്തിന് പകരം ‘കര്‍ത്താവ്’/Lord എന്നൊക്കെ പരിഭാഷപ്പെടുത്തുന്നത് തെറ്റാണ് എന്നതാണ് അവരുടെ വാദം. യഹോവ സാക്ഷികള്‍ ആകട്ടെ, പുതിയ നിയമത്തില്‍ കര്‍ത്താവ് എന്ന് വരുന്ന സ്ഥലത്ത് എല്ലാം ‘യഹോവ’ എന്ന് […]

Continue Reading...
theology

എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

നാം വളരെയധികം കേൾക്കുന്ന ഒരു വാക്കാണ്‌ തിയോളജി അഥവാ ദൈവശാസ്ത്രം എന്നത്. മതത്തെപ്പറ്റിയുള്ള പഠനം എന്ന നിലയിൽ മിക്കവര്‍ക്കും ഇത് സുപരിചിതം ആണെങ്കിലും എന്താണ് അതിന്റെ യഥാർത്ഥ അർഥം, ഏതൊക്കെയാണ് വിവിധ ക്രൈസ്തവ ദൈവശാസ്ത്ര ശാഖകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. അവയെപ്പറ്റി വിശദമായി പറയുവാന്‍ സ്ഥലപരിമിതി മൂലം സാധിക്കയില്ല. എങ്കിലും വിഷയത്തിലേക്ക് ഒരു  വാതായനം വായനക്കാര്‍ക്കായി തുറന്നിടുക എന്നതാണ് കാര്‍മല്‍ ടീം ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്താണ് ദൈവശാസ്ത്രം? മതം, അതിന്റെ സ്വാധീനം, […]

Continue Reading...
God

ഒരു ദൈവം ഉണ്ടോ? (Is there a God?)

മനുഷ്യ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് പൂര്‍ണമായി നിര്‍വചിക്കാനാകാത്ത നിത്യ സത്യമാണ് ദൈവം. സര്‍വ നന്മകളുടെയും പൂര്‍ണഭാവമാണ് ദൈവം എന്നും സാമാന്യമായി പറയാം. ഒരു ദൈവം ഇല്ല എന്ന വാദം ചരിത്രം എഴുതപ്പെട്ട കാലം മുതൽ നിലനിന്നിരുന്നതായും ഇന്നും വളരെയധികം ആളുകള്‍ ആ അഭിപ്രായത്തിനെ പിന്‍പറ്റി ദൈവവിശ്വാസികളുമായി നിരന്തര ആശയസംഘട്ടനത്തിൽ എര്‍പ്പെടുന്നതും കാണാം. എങ്കിലും ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളില്‍ ഭൂരിഭാഗം ആളുകളും ഒരു ദൈവമോ അല്ലെങ്കില്‍ ഒരു ദൈവീകശക്തിയോ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. വാസ്തവത്തില്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പ്രത്യക്ഷത്തില്‍ […]

Continue Reading...
kaiyasoori

പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും അഭിവാദനം ചെയ്യേണ്ടത് എങ്ങനെ? (How to Greet Priests and Bishops?)

രണ്ടു വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അഭിവാദനം ചെയ്യുക എന്നത് സമൂഹത്തില്‍ നടപ്പിലുള്ള ഒരു രീതിയാണ്. വാഗ്രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും അഭിവാദനം ചെയ്യപ്പെടുന്നു. സ്ഥലകാലങ്ങളുടെയും ഗോത്രസംസ്കാരങ്ങളുടെയും വ്യത്യാസമനുസരിച്ച് അഭിവാദനരീതികള്‍ക്ക് വ്യത്യാസം ഉണ്ട്. കൈ കൂപ്പിയും ഹസ്തദാനം ചെയ്തും (shake hands) ചുംബിച്ചും കവിള്‍ ഉരുമിയും കാല്‍ തൊട്ടു വണ്ടിച്ചും ഒക്കെ വിവിധ സംസ്കാരങ്ങളില്‍ അഭിവാദനം ചെയ്യപ്പെടുന്നു. ഇതുപോലെ അപ്പോസ്തോലിക സഭയിലും  ആദിമ കാലം മുതലേ ചില അഭിവാദന രീതികള്‍ നിലനിന്നിരുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെയും അറിവില്ലായ്മയുടെയും അതിപ്രസരം നമ്മുടെ ക്രിസ്തീയ […]

Continue Reading...
crucifixionlarge

യേശുവിന്റെ ക്രൂശീകരണം – ബുധനാഴ്ചയോ വെള്ളിയാഴ്ചയോ (Jesus’ Crucifixion – Wednesday or Friday)?

യേശു തമ്പുരാന്‍ ക്രൂശിക്കപ്പെട്ടത്‌ ബുധനാഴ്ചയോ വെള്ളിയാഴ്ചയോ? അപ്പോസ്തോലിക സഭകള്‍ എല്ലാം യേശു ഒരു വെള്ളിയാഴ്ച മരിച്ചു എന്ന് വിശ്വസിക്കുകയും ആ സംഭവം ഓര്‍ക്കുവാന്‍ ‘വലിയ വെള്ളി’ (ദുഃഖവെള്ളി) എന്ന ഒരു പെരുന്നാള്‍ കൊണ്ടാടുകയും ചെയ്യുന്നു. ചില നവീന സഭക്കാര്‍, പരിശുദ്ധ സഭയുടെ ഈ വിശ്വാസം തെറ്റാണെന്നും വെള്ളിയാഴ്ച്ചയല്ല ബുധനാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടത്‌ എന്നും വാദിക്കുന്നു. ഇതില്‍ ഏതാണ് സത്യം? സമസ്യ അപ്പോസ്തോലിക സഭകള്‍ യേശു വെള്ളിയാഴ്ചയാണ് മരിച്ചത് എന്ന വിശ്വാസം വച്ച് പുലര്‍ത്തുന്നു. ചില ബൈബിള്‍ വിമര്‍ശകര്‍ […]

Continue Reading...
lent1

വി. നോമ്പ് വേദാനുസരണമോ? (അന്നാമ്മയും പാസ്റ്ററും പംക്തി)

ഫാ. ഗീവറുഗീസ് അഞ്ചല്‍ അന്നാമ്മ-ഇരുന്നാട്ടെ. എവിടെ നിന്നു വരുന്നു. എന്താണ് വിശേഷം? ഉപദേശി-ഇവിടുത്തെ സി. എം. എസ് പള്ളിയില്‍ പുതുതായി വന്ന ഉപദേശിയാണ്. അന്നാമ്മയ്ക്ക് വേദപുസ്തക പരിചയമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസാചരങ്ങളെല്ലാം വേദാനുസരണമാണെന്ന് വേദവാക്യങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുമെന്നും മത്സ്യമാംസാദികള്‍ വെടിഞ്ഞുള്ള ഭക്ഷണക്രമമാണുള്ളതെന്നും അന്നാമ്മയുടെ ഉപദേശങ്ങള്‍ സത്യമാണെന്ന് വിശ്വാസിച്ച് വേദപരിജ്ഞാനമില്ലാത്ത ഞങ്ങളുടെ സഭയിലെ ചില പാവങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നുവെന്നും മറ്റും ഞങ്ങളുടെ സഭാജനങ്ങളില്‍ നിന്നും അറിഞ്ഞതുകൊണ്ട് അതേപ്പറ്റി സംസാരിക്കാമല്ലോയെന്ന് ആഗ്രഹിച്ചാണ് ഇങ്ങോട്ടു വന്നത്. അത് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. […]

Continue Reading...
Great Lent

വലിയോരായുധമാം വലിയ നോമ്പ് (Great Lent : Great Weapon)

അപ്പോസ്തോലിക സഭകള്‍ വലിയ നോമ്പ് അനുഷ്ഠിക്കുന്ന സമയമാണല്ലോ ഇത്.  വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്‍പമായി ഒന്ന് ധ്യാനിക്കാം. സുറിയാനി ഭാഷയില്‍  “സൌമോ” എന്ന വാക്കാണ് നോമ്പിനും ഉപവാസത്തിനുമായി ഉപയോഗിക്കുന്നത്. മലയാളത്തില്‍ “ഉപവാസം” എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്,  വാസം = ജീവിക്കുക) എന്നാണ് അര്‍ഥം. അതായത് ദൈവത്തോട് കൂടെ ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ്  അമ്പ്’ എന്നതില്‍ നിന്നാണ്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് = വേദന / സഹനം […]

Continue Reading...
east_vs_west

എന്തുകൊണ്ട് വലിയനോമ്പ് (Great Lent) വത്യസ്ത ദിവസങ്ങളില്‍ ആരംഭിക്കുന്നു?

അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ ഒരു തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യം പാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ് ബുധനാഴ്ച ആരംഭിക്കുന്നു. ‘വിഭൂതി ബുധന്‍ / ചാമ്പല്‍ ബുധന്‍ ‘ (Ash Wednesday) എന്നാണു ഈ ബുധനെ വിളിക്കുക. മനുഷ്യന്‍ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുന്നു എന്ന സത്യം ഓര്‍മ്മിച്ചുകൊണ്ട് ചാരം കൊണ്ട് കുരിശു […]

Continue Reading...