gods-love2

ആസക്തികള്‍കൊണ്ട് ജീവിതം നിറയ്ക്കുന്നവര്‍…

“അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍ വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞു നടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.” (ലൂക്കോ 11:24-26) ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാല്‍ തമാശയാണ്. അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കും […]

Continue Reading...
Death pathway

മരണവുമായുള്ള ഉടമ്പടി (ധ്യാനചിന്ത)

മരണവുമായി അയാള്‍ നേരത്തെ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു: മുന്നറിയിപ്പില്ലാതെ തന്നെ കൊണ്ടുപോകാന്‍ വരരുത്. അയാളുടെ നിബന്ധന മരണം സന്തോഷത്തോടെ സ്വീകരിച്ചു. അതിനാല്‍ മരണ ഭയമില്ലാതെ ആ മനുഷ്യന്‍ ജീവിതം തുടര്‍ന്നു. മുന്നറിയിപ്പു കിട്ടുമ്പോള്‍ വലത്തുഭാഗത്തെ കള്ളനെപ്പോലെ അനുതപിച്ച്, നല്ലൊരു കുമ്പസാരവും നടത്തി രക്ഷപ്പെടാമെന്നുള്ള ചിന്തയും ധൈര്യം പകര്‍ന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. മുന്നറിയിപ്പൊന്നും കിട്ടിയില്ല. എന്നാല്‍, പെട്ടെന്നൊരു ദിവസം മരണം അയാളെ കൊണ്ടുപോകാനെത്തി. പക്ഷേ, അയാള്‍ എതിര്‍ത്തു. ”ഇതു നീതിയല്ല, മുന്നറിയിപ്പില്ലാതെ എന്നെ കൊണ്ടുപോകാന്‍ വരില്ല എന്നു നിങ്ങള്‍ വാക്കു […]

Continue Reading...
Alexamenos graffito

കുരിശിനെ നിന്ദിക്കുന്നവര്‍ (Those who Rebuke the Cross)…

കുരിശിനെ അവഗണിക്കുകയും നിന്ദിക്കുകയും, കുരിശിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ചില “യേശുഭക്തര്‍” ഉണ്ട്. എന്നാല്‍ അപ്പോസ്തോലിക സഭ കുരിശ് വഹിക്കുകയും വരയ്ക്കുകയും ധരിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. എന്താണ് കുരിശിന്റെ പ്രാധാന്യം? കുരിശ് ശാപത്തിന്റെ അടയാളം ആയിരുന്നു. കുരിശ് സത്യത്തില്‍ റോമാ സാമ്രാജ്യത്തിലെ കഴുമരം ആയിരുന്നു. ഏറ്റവും നിന്ദ്യമായ മരണം നല്കാന്‍ ആണ് കുരിശ് ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിലെ തൂക്കുമരം കുരിശിനേക്കാള്‍ എത്രയോ ഭേദമാണ്! തൂക്കുമരത്തില്‍ തൂക്കിലേറ്റപ്പെടുന്ന വ്യക്തി ഏതാനും നിമിഷങ്ങള്ക്കുുള്ളില്‍ മരിക്കും. അയാള്‍ അധികം വേദന അനുഭവിക്കാതെ ആണ് […]

Continue Reading...
israel-millstonel

കഴുത്തില്‍ തിരികല്ലു കെട്ടണോ??? (ധ്യാനചിന്ത)

“അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാല്‍, ആര്‍മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” (ലൂക്കാ 17:1-2) വളരെ ക്രൂരമായ ശിക്ഷാരീതികളില്‍ ക്രൂശീകരണം പോലെ ഒന്നാണ് കഴുത്തില്‍ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തില്‍ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവര്‍ക്ക് പാപം ചെയ്യാന്‍ പ്രേരണനല്‍കുന്നതിലും ഭേദപ്പെട്ടത് എന്നതാണ് യേശുവിന്റെ താക്കീത്. നമ്മുടെ […]

Continue Reading...
confesss

പത്രോസും യൂദാസും (ധ്യാനചിന്ത)

യേശുവിനെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവര്‍ക്കും പത്രോസും യൂദാസും ആരാണെന്നറിയാം. ഒരേ രാത്രിയില്‍തന്നെ യേശുവിനെതിരെ തിന്മ പ്രവര്‍ത്തിച്ചവരാണ് ഇവര്‍ ഇരുവരും! എന്നാൽ പത്രോസ് ശ്ലീഹന്മാരിൽ പ്രധാനിയായി ഗണിക്കപ്പെടുന്നു. യൂദായാകട്ടെ ശാപഗ്രസ്തനായി. പത്രോസ് നേടിയത് പ്രസിദ്ധിയെങ്കില്‍; യൂദാസ് നേടിയതു കുപ്രസിദ്ധിയായിരുന്നു. പത്രോസ് അപ്പോസ്തോലന്മാരില്‍ പ്രധാനി ആയെങ്കില്‍, മറ്റെയാള്‍ അപ്പോസ്തോലത്വത്തില്‍ നിന്ന് തള്ളപ്പെട്ടു. ഒരേ രീതിയിൽ പാപം ചെയ്ത ഇവരെങ്ങനെ വത്യസ്തരായി? വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലെന്ന പോലെ, യേശു ശിഷ്യന്മാരോട് പറയുന്നു: “ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും” (മത്താ:26;31). പ്രവാചകര്‍ മുഖേന […]

Continue Reading...
jealousy

അസൂയക്കെന്താണ് പ്രതിവിധി?

ഒരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ “അസൂയക്കും, കഷണ്ടിക്കും മരുന്ന് ഇല്ലാ” എന്ന് …? വിഷമിക്കേണ്ട… ഇതാ മരുന്ന് കണ്ടെത്തിയിട്ടുണ്ട്! ഇത് സൌജന്യമാണ്… അതെ തികച്ചും സൌജന്യം!! എന്നാല്‍ ചെറിയൊരു പണിയുണ്ട്. വരൂ നമുക്ക് കുറച്ചു സമയം ദൈവ വചനധ്യാനത്തിലേക്കും വിചിന്തനത്തിലെക്കും പോയി വരാം… “യോഹന്നാന്‍ അവനോട് പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. യേശു പറഞ്ഞു: അവനെ തടയണ്ട, ഒരുവന് എന്റെ നാമത്തില്‍ […]

Continue Reading...
1451409_612126555517724_44260142_n

അമ്മ ജീവന്റെ കാവല്‍മാലാഖ

ഉദരത്തില്‍ ജന്മമെടുക്കുന്ന കുഞ്ഞുങ്ങളെ കൊലക്കത്തിക്കിരയാക്കുകയോ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ ഈ അനുഭവം വായിക്കണം. തകര്‍ച്ചകളും ദുരന്തങ്ങളും മലപോലെ വന്ന് മൂടിയിട്ടും ഉദരശിശുവിന് വേണ്ടി നിലകൊണ്ട അമ്പിളിയുടെ ജീവിതം അതുകൊണ്ടാണ് മഹത്തരമായി മാറുന്നത്. നിലമ്പൂരിനടുത്ത് മണിമൂളി ഇടവകയിലെ മണിമലത്തറപ്പേല്‍ കുര്യന്‍-ലൂസി ദമ്പതികളുടെ മകളായ അമ്പിളിയുടെ വിവാഹം 2011 ലായിരുന്നു. മലാപ്പറമ്പ് ഇടവകയിലെ കൈതമറ്റം ഇനാച്ചന്റെയും ഏലിക്കുട്ടിയുടെയും മകനായ സുമേഷായിരുന്നു വരന്‍. വിവാഹത്തിന്റെ 20 ദിവസങ്ങള്‍ക്കുശേഷം ഒരു ബന്ധുവിന്റെ വിരുന്നില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയില്‍ ടിപ്പര്‍ ലോറിയുമായുണ്ടായ ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ […]

Continue Reading...
crucifixion_icon1

ദുഃഖവെള്ളി (Good Friday) – ഐതിഹ്യവും അര്‍ഥവും

പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മോര്‍ അപ്രേം, ശെമവൂന്‍ കൂക്കോയോ, സെരൂഗിലെ മോര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്. റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം […]

Continue Reading...
praying_man_at_altar

വി. കുമ്പസാരം (Confession) – ചില ധ്യാനചിന്തകള്‍

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി”. (1 യോഹ 8-10) പ്രിയ സ്നേഹിതരേ, ശുദ്ധമുള്ള വലിയ നോബിന്റെ അനുഗ്രഹീതമായ ദിനങ്ങളില്‍ കൂടി നാം കടന്നു പോകുക ആണെല്ലോ. കര്‍ത്താവായ […]

Continue Reading...
Great Lent

വലിയോരായുധമാം വലിയ നോമ്പ് (Great Lent : Great Weapon)

അപ്പോസ്തോലിക സഭകള്‍ വലിയ നോമ്പ് അനുഷ്ഠിക്കുന്ന സമയമാണല്ലോ ഇത്.  വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്‍പമായി ഒന്ന് ധ്യാനിക്കാം. സുറിയാനി ഭാഷയില്‍  “സൌമോ” എന്ന വാക്കാണ് നോമ്പിനും ഉപവാസത്തിനുമായി ഉപയോഗിക്കുന്നത്. മലയാളത്തില്‍ “ഉപവാസം” എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്,  വാസം = ജീവിക്കുക) എന്നാണ് അര്‍ഥം. അതായത് ദൈവത്തോട് കൂടെ ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ്  അമ്പ്’ എന്നതില്‍ നിന്നാണ്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് = വേദന / സഹനം […]

Continue Reading...