church boat

വലിയ ഒരു പടകും കുറേ ചെറുപടകുകളും

അന്നു സന്ധ്യയായപ്പോള്‍: നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു. അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. (വി. മര്‍ക്കോസ് 4:35-37)  ഈ ഭാഗം വായിക്കുമ്പോള്‍ രണ്ട് തരം പടകുകളെ നാം പരിചയപ്പെടുന്നു. വലിയ പടകും ചെറിയ പടകും. യേശു യാത്ര ചെയ്തതോ വലിയ ഒരു പടകില്‍ ആയിരുന്നു. യാത്രാമധ്യേ വലിയ ഒരു ചുഴലിക്കാറ്റു […]

Continue Reading...
modern jesus

ആ ക്രിസ്തു ദൈവമല്ല (That Christ is not God)…

പല അപ്പോസ്തോലിക സഭാ വിശ്വാസികളും ധരിച്ച് വച്ചിരിക്കുന്നത് പെന്തെക്കോസ്തുകാര്‍, ബ്രദറന്‍കാര്‍, മറ്റു സ്വതന്ത്ര സഭകള്‍, കൃപയുടെ സുവിശേഷകര്‍ മുതലായ നവീന ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും നമ്മള്‍ പ്രഘോഷിക്കുന്ന, ബൈബിള്‍ പരിചയപ്പെടുത്തുന്ന യേശു ക്രിസ്തുവിനെ ആണെന്നാണ്. കാരണം, അവര്‍ ബൈബിള്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ബൈബിള്‍ വായിക്കുന്നവര്‍ ആരും സത്യവിശ്വാസികള്‍ ആകില്ല, മറിച്ച് ബൈബിളിലെ സന്ദേശം വിശ്വസിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അത് മറ്റുള്ളവരിലേക്ക് കലര്‍പ്പില്ലാതെ എത്തിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍ എന്ന് അറിയപ്പെടുക. നവീന ക്രിസ്ത്യാനികള്‍ പ്രസംഗിക്കുന്നതും പരിചയപ്പെടുത്തുന്നതും നമുക്ക് […]

Continue Reading...
jesus and satan

എന്തുകൊണ്ട് നവീന സഭകള്‍ അപ്പോസ്തോലിക സഭകളെ എതിർക്കുന്നു? (Why do New Generation Churches Oppose Apostolic Churches?)

എന്താണ് അപ്പോസ്തോലിക സഭകളും നവീന സഭകളും തമ്മിലുള്ള വ്യത്യാസം? എന്തുകൊണ്ടാണ് നവീന ക്രൈസ്തവര്‍ അപ്പോസ്തോലിക സഭകളെ എതിര്‍ക്കുതന്നത്? വചന അടിസ്ഥാനത്തില്‍ ആണ് എതിര്‍പ്പ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം എന്താണ്? നമുക്ക് ചിന്തിക്കാം. അപ്പോസ്തോലിക സഭകളും നവീന കൂട്ടങ്ങളും യേശു ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ പിന്തുടര്‍ച്ച (Apostolic Succession) അവകാശപ്പെടുന്നതും  അവരുടെ പഠിപ്പിക്കലുകള്‍ (Apostolic Teachings) പിന്തുടരുന്നതും ആയ സഭകളെ ആണ് അപ്പോസ്തോലിക സഭകള്‍ / ശ്ലൈഹീക സഭകള്‍ എന്ന് വിളിക്കുന്നത്‌. അപ്പോസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഓരോ സഭക്കും ഏതെങ്കിലും അപ്പോസ്തോലന്മാരില്‍ നിന്ന് […]

Continue Reading...
hbible

വിശുദ്ധ വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം? (Is Holy Bible the Foundation of Christian Faith?)

ഡോ. പൌലോസ് മാര്‍ ഗ്രെഗോറിയോസ് തിരുമേനിയുടെ “പൌരസ്ത്യ ക്രൈസ്തവ ദര്‍ശനം” (പേജ് 17-27) എന്ന പുസ്തകത്തിലെ ഏതാനും ചില വരികള്‍ ….. 1. വിശുദ്ധ വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം? ഉത്തരം: അല്ല, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യാവതാരം ചെയ്ത ക്രിസ്തുവാണ്‌. ആ വിശ്വാസത്തിന്റെ പ്രധാന സാക്ഷികള്‍ അദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന അപോസ്തോലന്മാരും അദേഹം സ്ഥാപിച്ച സഭയുമാണ്. സഭയിലെ ഓരോ ആവശ്യങ്ങള്‍കായി ഈ അപോസ്തോലരും ആദിമ ശിഷ്യന്മാരും രചിച്ച ലേഖനങ്ങളുടെ ഒരു സമാഹാരമാണ് പുതിയ നിയമം. സഭ പുതിയ […]

Continue Reading...
01

Facebook Debate (ഫേസ്ബുക്ക്‌ സംവാദം) on Sola Scriptura: A Brethren Believer vs Team Carmel

ടീം കാര്‍മലും ഒരു ബ്രദറന്‍ വിശ്വാസിയും തമ്മില്‍  ‘Sola Scriptura’ (ബൈബിള്‍ മാത്രം വിശ്വാസത്തിന്) എന്ന വിഷയത്തില്‍ നടത്തിയ ഫേസ്ബുക്ക്‌ സംവാദത്തിന്റെ പൂര്‍ണ രൂപവും അവലോകനവും. Brethren side: Mr. Bibin P. Baby (Evangelical Christian, Bible teacher) Team Carmel side: Rev. Fr. Bennet Kuriakose (Team Carmel member, Jacobite Syriac Orthodox priest). Moderators: Dr. Johnson C. Philip, Dr. Saneesh Cherian (Renowned apologists and Brethren […]

Continue Reading...
06 copy

പരി. പരുമല തിരുമേനിയുടെ (Saint Gregorios of Parumala) ഒരു കല്‍പ്പന

മലങ്കരയിലെ ഓര്‍ത്തോഡോക്സ് സഭകള്‍ വിശുദ്ധനായി കാണുന്ന പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ (1848 – 1902) ജീവിതകാലത്ത് ആയിരുന്നു കേരളത്തില്‍ പെന്തകോസ്ത് മുതലായ ദുരുപദേശങ്ങള്‍ നുഴഞ്ഞു കയറുന്നത്. വിദ്വാന്‍കുട്ടി എന്ന തമിഴ് പ്രസംഗകന്‍, വേഡ്സ്വര്‍ത്ത് എന്ന ടി. പി. എം (കൊളംബോ) പ്രവര്‍ത്തകന്‍ മുതലായവര്‍ രംഗത്തുവരുന്നത് അക്കാലത്താണ്. ഈ പ്രവണതയെ പരിശുദ്ധ പരുമല ബാവാ എങ്ങനെ കണ്ടിരുന്നു എന്ന് അറിയുവാന്‍ ഏവര്‍ക്കും ജിജ്ഞാസ ഉണ്ടാകും. 1889 – ല്‍ പള്ളികളിലേക്ക്‌ അയച്ച ബാവായുടെ […]

Continue Reading...
rapture1

ഉല്‍പ്രാപണം (rapture) സത്യമോ മിഥ്യയോ?

നവീന സഭകളുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് “ഉല്‍പ്രാപണം” (rapture) എന്നത്. പലപ്പോഴും ഈ വിശ്വാസം അപ്പോസ്തോലിക സഭകളിലെ വിശ്വാസികളെയും സ്വാധീനിക്കുന്നതായി കാണുന്നുണ്ട്. ഇത് എന്താണ്? വേദപുസ്തകപ്രകാരം ഇത് സത്യമാണോ? ചുരുക്കത്തില്‍ ചിന്തിക്കാം. എന്താണ് ഉല്‍പ്രാപണം? ക്രിസ്തുവിന്റെ രണ്ടാം വരവിനോട് അനുബന്ധിച്ച് യുഗാന്ത്യത്തില്‍ സംഭവിക്കും എന്ന് കരുതപ്പെടുന്ന ഒരു മഹാസംഭവമായിട്ടാണ് ഉല്‍പ്രാപണം കെട്ടിഘോഷിക്കപ്പെടുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ – കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ രക്ഷിക്കപ്പെട്ടവര്‍ – യുഗാന്ത്യത്തില്‍ വരുന്ന മഹാകഷ്ടതക്ക് (great tribulation) മുന്‍പ് ക്രിസ്തുവിനോട് […]

Continue Reading...
scripture-733483

‘Sola Scriptura’ അഥവാ ‘ബൈബിള്‍ മാത്രം’ വാദം: നിശ്ശേഷ ഖണ്ഡനം

പ്രിയ സഹോദരങ്ങളേ, Protestant ആവിര്‍ഭാവത്തോടെ ലോകത്ത് ഉടലെടുത്ത തെറ്റായ ഒരു ചിന്തയാണ് ‘Sola Scriptura‘ അഥവാ ‘ബൈബിള്‍ മാത്രം വിശ്വാസത്തിനു ആധാരം’. ലൂഥര്‍ പഴയ നിയമത്തിലെ ചില ഗ്രന്ഥങ്ങളെ “വായിക്കുന്നത് നല്ലതിന്” എന്ന് പറഞ്ഞു നീക്കി വച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇതിനെ ശത്രുതുല്യം കണ്ടു നീക്കി കളഞ്ഞു. അതിന്‍റെ പിന്‍ഫലം ആണ് Sola Scriptura (by scripture alone) എന്ന അന്ധ വിശ്വാസം. എന്തിനും ഏതിനും തെളിവും വചനാടിസ്ഥാനവും തേടുന്ന നവീന ചിന്തകര്‍ക്ക് അവരുടെ അടിസ്ഥാന വിശ്വാസം […]

Continue Reading...
bible-reading

ബൈബിള്‍ മാത്രം (Sola Scriptura) എന്ന വാദം ശരിയോ തെറ്റോ?

പതിനഞ്ചാം നൂറ്റാണ്ടില്‍ Protestant സഭകളുടെ ആവിര്‍ഭാവത്തോടെ ഈ ലോകത്തില്‍ ഉയര്‍ന്നു വന്ന ഒരു വാദമാണ് Sola Scriptura എന്നത്.  ഇന്ന് നവീന സഭകള്‍ യഥാര്‍ത്ഥ ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന പ്രധാന വാദമാണ് ഇത്. ഇത് ശരി ആണോ? ഇതിനു വേദപുസ്തക അടിസ്ഥാനം ഉണ്ടോ? ഇത് നിലനില്‍ക്കുന്നതാണോ? വേദ പുസ്തക അടിസ്ഥാനത്തില്‍ തന്നെ  അവയെ ഒന്ന് പഠിക്കാം. എന്താണ് Sola Scriptura ? “We believe in the Bible alone and the Bible in its […]

Continue Reading...