Jesus Miracle Wedding at Cana

യേശു മാതാവിനെ അപമാനിച്ചുവോ? (Did Jesus Humiliate His Mother?)

അന്ധമായ ‘മറിയാം വിരോധം’ കൊണ്ടുനടക്കുന്ന ചില നവീന സഹോദരങ്ങളുടെ ആരോപണങ്ങള്‍ വളരെ വിചിത്രമാണ്! യേശു തമ്പുരാന്‍ തന്റെ മാതാവിനെ പല വാക്കുകള്‍ കൊണ്ട് അപമാനിച്ചുവെന്നും താഴ്ത്തികെട്ടി എന്നും ബഹുമാനം കൊടുത്തില്ല എന്നുമാണ് അവരുടെ ആരോപണം. അതുകൊണ്ട് തന്നെ, യേശുകൊടുക്കാത്ത ബഹുമാനമാണ് അപ്പോസ്തോലിക സഭ മാതാവിന് കൊടുക്കുന്നത് എന്നാണു അവരുടെ വാദം. ഈ വാദമുഖങ്ങളെ ബൈബിളിന്റെ മൂലഭാഷയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. സ്ത്രീയേ !! യേശു തമ്പുരാന്‍ രണ്ടു പ്രാവശ്യം തന്റെ മാതാവിനെ ‘സ്ത്രീയേ’ എന്ന് അഭിസംബോധന […]

Continue Reading...
Theotokos

മറിയം ദൈവമാതാവോ? (Is Mary the Mother of God?)

യേശു ക്രിസ്തുവിന്റെ അമ്മയായ മറിയാമിനെ ശ്ലൈഹീക സഭകള്‍ ‘ദൈവമാതാവ്’ എന്ന് സംബോധന ചെയ്യുന്നത് ചില ക്രിസ്തീയ മൌലീകവാദികള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അപ്പോസ്തോലിക സഭകള്‍ മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ എന്ന് വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ. നവീനസഭക്കാരുടെ വാദങ്ങള്‍ യേശു ദൈവം ആയതുകൊണ്ടും അനാദിയില്‍ ഉണ്ടായിരുന്നതുകൊണ്ടും ദൈവത്തിനു ജനനമോ മരണമോ ഇല്ല. അതുകൊണ്ട് തന്നെ മാതാവും ഇല്ല എന്ന് ചിലര്‍ വാദിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് പുത്രന്‍ അനാദിയില്‍ ജനിച്ചത് മാതാവില്ലാതെ ആണ്. അതുകൊണ്ട് […]

Continue Reading...
akdr184---mizrachi-ram(1)

ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍ (Old Testament Figures of the Theotokos)

ദൈവമാതാവായ പരിശുദ്ധ കന്യക മറിയാമിന്റെ പഴയനിയമത്തിലുള്ള പ്രതിരൂപങ്ങളെക്കുറിച്ചാണ് നാം ഈ ലേഖനത്തില്‍ ചിന്തിക്കുന്നത്. 1. യാക്കോബ് ദര്‍ശിച്ച ഗോവണി (Ladder viewed by Jacob) നിഴല്‍: യാക്കോബ് ‘ലൂസ്’ എന്നാ സ്ഥലത്ത് വച്ച് ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തോളം എത്തുന്ന ഒരു ഗോവണി. ദൈവദൂതന്‍മാര്‍ അതില്‍ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. (ഉല്‍പ്പ 28: 12). “അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ […]

Continue Reading...
Madonna2006-e1339170293351

മറിയം നിത്യകന്യകയോ ? തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം

മറിയയുടെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത്  ഹല്‍വിദിയസ് ആയിരുന്നു, AD 382-ല്‍ റോമില്‍ പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്‍റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില്‍ ഉത്തരം നല്‍കുന്നു. ഈ കൃതിയില്‍ വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള  അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു. എന്തുകൊണ്ടു  ഹല്‍വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രോടെസ്റ്റന്‍റ് പണ്ഡിതനമാര്‍ അനുധാവനം ചെയ്തതും, ഹല്‍വിദിയസ് ചെയ്തതും […]

Continue Reading...
285580_134356903317332_100002290685624_247923_179411_n

“കൃപ നിറഞ്ഞ മറിയമേ…” എന്ന പ്രാര്‍ത്ഥന വചനവിരുദ്ധമോ?

“കൃപ നിറഞ്ഞ മറിയമേ…” എന്ന പ്രാര്‍ത്ഥന വചന വിരുദ്ധം അല്ലെ?  ദൈവം അല്ലാതെ കൃപ നിറഞ്ഞ ആരും ഇല്ല, അങ്ങനെയെങ്കില്‍ മറിയം എങ്ങനെ കൃപ നിറഞ്ഞവള്‍ ആകും? ഈ ചോദ്യങ്ങള്‍ക്ക് ഉള്ള ലളിതം ആയ മറുപടി. വചനവിരുദ്ധം അല്ല തീര്‍ച്ചയായും ഈ പ്രാര്‍ത്ഥന വചന വിരുദ്ധം അല്ല. കാരണം ഇതിലെ അവസാന വരി ഒഴിച്ച് ബാക്കി ഉള്ളത് എല്ലാം തിരുവചനത്തില്‍ നിന്ന് ഉള്ളതാണ്. ആദ്യ ഭാഗം ഗബ്രിയേല്‍ മാലാഖ മറിയമിനോട്‌ പറയുന്നതും, രണ്ടാം ഭാഗം എലിസബത്ത്‌ പരിശുധത്മാവില്‍ നിറഞ്ഞു പറയുന്നതും. […]

Continue Reading...