Alchohol_1_0

സണ്ണിച്ചന്റെ മദ്യനയം

കാലത്തെ വരാന്തയിലിരുന്നു പത്രം വായിച്ചുകൊണ്ടിരിക്കെയാണ് വികാരിയച്ചന്‍ വഴിയിലൂടെ ധൃതിയില്‍ നടന്നു വരുന്നത് സണ്ണി കണ്ടത്. പെട്ടെന്ന്‍ സണ്ണി എഴുനേറ്റു ഭാര്യ ജിന്‍സിയോടു “എടീ അച്ചന്‍ വരുന്നുണ്ട്. ഇങ്ങോട്ടാവും? രാവിലെ തന്നെ വരാന്‍ എന്താണാവോ കാര്യം?” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഗേറ്റിനരികിലെക്ക് നടന്നു. ഇപ്പോള്‍ അച്ചനിങ്ങടുത്തെത്തി. “ആഹ്. സണ്ണി ഇവിടുണ്ടാരുന്നോ ,ഓഫീസില്‍ പോകാറായില്ലേ?” “ഇന്നവധിയെടുത്തച്ചോ ഒരു കല്യാണമുണ്ട്. അച്ചന്‍ വാ” “ഇപ്പൊ സമയമില്ല സണ്ണീ. ഞാനാ സേവിച്ചന്‍റെ വീടുവരെ പോകുവാ” “ഇത്ര ധൃതി പിടിച്ചു വരുന്ന കണ്ടപ്പോള്‍ എനിക്ക് […]

Continue Reading...
Copy of kuttappan

പാസ്റ്റര്‍ കുട്ടപ്പന്‍ റോക്സ്! – ഭാഗം 2 (Pastor Kuttappan Rockzz! – Part 2)

പെന്തകൊസ്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമാണ് റവറന്റ് ഡോക്ടര്‍ കുട്ടപ്പന്‍. അദ്ദേഹത്തിന്റെ ചില വീരശൂര കഥകള്‍ ഭാഗം 1 കാര്‍മല്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള മറ്റു ചില ഏടുകള്‍ ആണ് കാര്‍മല്‍ ഇത്തവണ വായനക്കാര്‍ക്കായി ഒരുക്കുന്നത്. അപ്പോസ്തോലന്മാരും സ്നാനവും പാസ്റ്റര്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ ആണ് കൊമ്പനാട് കണ്‍വെന്‍ഷന്‍. പവർ, ഫയർ, കെട്ടുകൾ പൊട്ടിക്കൽ, അത്ഭുത രോഗശാന്തി മുതലായ കാര്യപരിപാടികൾ നിരത്തി വർണ്ണശബളമായ പോസ്റ്ററുകളും ഒക്കെ അച്ചടിപ്പിച് വലിയ പരസ്യം ഒക്കെ കൊടുത്ത് നടത്തുന്ന സംഭവം കാണുവാൻ അപ്പോസ്തോലന്മാരും എത്തി. അതിഘോര […]

Continue Reading...
miracle

അത്ഭുതങ്ങള്‍ സംഭവിക്കുന്നത്… (ചെറുകഥ)

അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ കാശിന്‍ കുടുക്കയില്‍ സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിപ്പിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.“എനിക്കൊരു മരുന്ന് വേനം.”കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.“പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ.”“അതെന്തിനാ… ?”ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ […]

Continue Reading...
kuttappan

പാസ്റ്റര്‍ കുട്ടപ്പന്‍ റോക്സ്! (Pastor Kuttappan Rockzz!)

പെന്തകൊസ്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമാണ് റവറന്റ് ഡോക്ടര്‍ കുട്ടപ്പന്‍. അദ്ദേഹത്തിന്റെ ചില വീരശൂര കഥകള്‍ ആണ് കാര്‍മല്‍ വായനക്കാര്‍ക്കായി കാഴ്ചവയ്ക്കുന്നത്. പാസ്റ്റര്‍ കുട്ടപ്പനും യോഹന്നാന്‍ സ്നാപകനും യോഹന്നാന്‍ ജോര്‍ദാന്‍ നദിയില്‍ സ്നാനം നല്‍കുകയാണ്. അനേകംപേര്‍ സ്നാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ പക്കലേക്ക് വരുന്നുണ്ട്. അപ്പോഴാണ് പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ പാസ്റ്റര്‍ കുട്ടപ്പന്‍ അവിടേക്കു വന്നത്. ആള്‍ക്കൂട്ടം കണ്ടു പാ. കുട്ടപ്പന്‍ അവിടെ നിന്നവരോട് വിവരം തിരക്കി. കാര്യം മനസിലാക്കിയ പാസ്റ്റര്‍ക്ക് കോപം ഇരച്ചുകയറി. പാസ്റ്റര്‍ യോഹന്നാനോടു ചോദിച്ചു “ആരാണ് നിനക്കിതിന് അധികാരം […]

Continue Reading...
choir

അച്ചനും ഷീബയും പിന്നെ പാസ്റ്ററും (ചെറുകഥ)

കിഴക്ക് വെള്ള കീറിയപ്പോള്‍ കുഞ്ഞന്നാമ്മ ചേട്ടത്തി എഴുന്നേറ്റു അടുക്കളയില്‍ കയറി അടുപ്പില്‍ തീ കൂട്ടി കഞ്ഞിക്കലത്തില്‍ വെള്ളമെടുത്തു കയറ്റി. അതിനു ശേഷമാണ് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഷീബയെ വിളിച്ചുണര്‍ത്താനായി പോയത്. “വിളിച്ചില്ലേല്‍ ആ പെണ്ണ് സൂര്യന്‍ ഉച്ചിയിലായാലും എഴുന്നെല്‍ക്കില്ല”  എന്ന് പിറുപിറുത്തുകൊണ്ടാണ് ചേട്ടത്തി ഷീബയുടെ മുറിയിലേക്ക് ചെന്നത്. “എടീ ഷീബേ എഴുന്നേറ്റ് തയ്യാറായിക്കെ, പള്ളിയില്‍ പോകണ്ടേ? എടീ എഴുന്നേല്‍ക്കാന്‍” “ഹൂം ഈ അമ്മച്ചീടെ ഒരു കാര്യം! ഒരു ഞായറാഴ്ച്ച രാവിലെ അല്പം കിടക്കാന്‍ സമ്മതിക്കുവേല” ഷീബ […]

Continue Reading...
lent1

വി. നോമ്പ് വേദാനുസരണമോ? (അന്നാമ്മയും പാസ്റ്ററും പംക്തി)

ഫാ. ഗീവറുഗീസ് അഞ്ചല്‍ അന്നാമ്മ-ഇരുന്നാട്ടെ. എവിടെ നിന്നു വരുന്നു. എന്താണ് വിശേഷം? ഉപദേശി-ഇവിടുത്തെ സി. എം. എസ് പള്ളിയില്‍ പുതുതായി വന്ന ഉപദേശിയാണ്. അന്നാമ്മയ്ക്ക് വേദപുസ്തക പരിചയമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസാചരങ്ങളെല്ലാം വേദാനുസരണമാണെന്ന് വേദവാക്യങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുമെന്നും മത്സ്യമാംസാദികള്‍ വെടിഞ്ഞുള്ള ഭക്ഷണക്രമമാണുള്ളതെന്നും അന്നാമ്മയുടെ ഉപദേശങ്ങള്‍ സത്യമാണെന്ന് വിശ്വാസിച്ച് വേദപരിജ്ഞാനമില്ലാത്ത ഞങ്ങളുടെ സഭയിലെ ചില പാവങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നുവെന്നും മറ്റും ഞങ്ങളുടെ സഭാജനങ്ങളില്‍ നിന്നും അറിഞ്ഞതുകൊണ്ട് അതേപ്പറ്റി സംസാരിക്കാമല്ലോയെന്ന് ആഗ്രഹിച്ചാണ് ഇങ്ങോട്ടു വന്നത്. അത് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. […]

Continue Reading...
1626454494_53157690d4_z

കുട്ടപ്പന്റെ മീനുകള്‍ (ചെറുകഥ)

ഒരു ശനിയാഴ്ച പ്രഭാതം. അന്നമ്മചേട്ടത്തി പത്രവും വായിച്ചു വരാന്തയില്‍ ഇരിക്കുന്നു. നോട്ടം ഇടയ്ക്കിടെ മുന്നിലെ വഴിയിലേക്കാണ്. മീന്കാര്‍ ആരേലും വരുന്നോ എന്നാണ് ആ നോട്ടം. മീനെന്തെങ്കിലും വാങ്ങി ഇന്നേ കറിവച്ച് വച്ചാല്‍ നാളെ പള്ളിയില്‍ നിന്നും ഓടി പിടിച്ചു വന്നിട്ട് ചോറും കറിയുമൊന്നും ഉണ്ടാക്കാന്‍ മെനക്കെടേണ്ട. വന്നിട്ട് അല്പം ചോറ് മാത്രം വച്ചാല്‍ മതിയല്ലോ. “പൂയ് …മീനേ പൂയ് …” ഇടവഴിയില്‍ നിന്നും മീന്‍കാരന്റെ വിളി  കേള്‍ക്കുന്നു. അന്നമ്മചേട്ടത്തി ചട്ടിയുമെടുത്തു പതിയെ വേലിക്കലേക്ക് നീങ്ങി. ഓ ഇന്നിത് […]

Continue Reading...
ammu1

അമ്മുവിന്‍റെ ക്രിസ്മസ് (Ammu’s Christmas)

കുറച്ചു ദിവസങ്ങളായി അമ്മുവിന്‍റെ മനസ്സില്‍ ഒരു സംശയം കടന്നു കൂടിയിട്ട്. എന്താണ് ഈ ക്രിസ്മസ്? യേശു ജനിച്ചത്‌ ഡിസംബര്‍ മാസം 25 നു തന്നെ ആണോ? അങ്ങനെ ബൈബിള്‍ പറയുന്നുണ്ടോ? അങ്ങനെ പോകുന്ന അവളുടെ സംശയങ്ങള്‍! ആരോടാ ഒന്ന് ചോദിക്കുക? പെട്ടന്ന് അവളുടെ കുഞ്ഞു മനസില്‍ ഉദിച്ച ആശയം ഇതായിരുന്നു, മറ്റന്നാള്‍ ഞായറാഴ്ച, അന്ന് പള്ളിയില്‍ ചെല്ലുമ്പോള്‍ വികാരി അച്ചനോട് തന്നെ ചോദിക്കാം. എന്തായാലും അച്ചന്‍ എന്തു പറയുന്നു എന്നറിയാമല്ലോ. അവള്‍ മനസ്സില്‍ ഉറപ്പിച്ചു. അടുത്ത ദിവസം […]

Continue Reading...
2008051951710201

ക്രിസ്തുവിന്റെ കടുക് മണി (ചെറുകഥ)

“അമ്മച്ചി കഥ പറ, അമ്മച്ചി കഥ പറ” കുട്ടികള്‍ എല്ലാരും കട്ടിലില്‍ വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു അലയ്ക്കുകയാണ്. കുഞ്ഞന്നാമ്മ ചേട്ടത്തി സ്നേഹത്തോടെ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പറഞ്ഞു “അമ്മച്ചിയുടെ കയ്യിലെ കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞല്ലോ മക്കളെ..” “പറ്റില്ല അമ്മച്ചി പറഞ്ഞതാ നല്ല പിള്ളേരായി ചോറ് മുഴുവന്‍ കഴിച്ചാല്‍ കിടക്കാന്‍ നേരം കഥ പറഞ്ഞു തരാമെന്നു ഇപ്പോള്‍ കാലുമാറുന്നോ?” കൂട്ടത്തില്‍ ആണ്‍തരിയായ ജോണിക്കുട്ടി തന്റെ വികാര വിക്ഷോഭം പ്രകടിപ്പിച്ചു. “ആ..ശെരി ശെരി ഒച്ചവക്കാതെ കിടന്നാല്‍ അമ്മച്ചി ഒരു കഥ […]

Continue Reading...
19053019.cms

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു… (ചെറുകഥ)

കുറെ ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ആണിത്. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സായാഹ്ന സൂര്യന്‍ ചക്രവാള ചെരുവുകളില്‍ ചെഞ്ചായം പൂശിയിരുന്നു. പടിഞ്ഞാറെ കടലില്‍ നിന്നും വന്ന മന്ദമാരുതന്‍ ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു. പക്ഷികള്‍ മടക്കയാത്ര ആരംഭിച്ചിരുന്നു. “സുന്ദരമായ ഒരു സായാഹ്നം” എന്‍റെ സ്നേഹിതന്‍ പറഞ്ഞു. ഫിലിപ്പ്  എന്‍റെ ഒരു ചിരകാല സുഹൃത്താണ്. അന്യനാട്ടില്‍ ഉദ്യോഗമായി താമസ്സിക്കയാണ്. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നതാണ്. ആ കുന്നിന്റെ ചരിവില്‍ എന്‍റെ  ഒരു ബാല്യകാലസ്നേഹിതനും സഹപാഠിയുമായിരുന്ന ഒരു അദ്ധ്യാപകന്‍ […]

Continue Reading...