preachingbible

ആർക്കും തിരുവെഴുത്തുകള്‍ വ്യാഖ്യാനിക്കാമൊ? (Can Anyone Interpret Scriptures?)

ഒരു കര്‍ഷകന്‍ നെല്ല് വിതയ്ക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാടത്ത് മറ്റൊരു കര്‍ഷകന്‍ ഗോതമ്പ് വിതയ്ക്കുന്നു. രണ്ടുപേരും വിതയ്ക്കുമ്പോള്‍ അവരുടെ വിത്തുകള്‍ പറന്ന് മറ്റുള്ളവരുടെ പാടങ്ങളില്‍ വീഴുന്നു. ഗോതമ്പ് വിതച്ചവന്റെ പാടത്ത് അല്‍പ്പം നെല്ലും, നെല്ല് വിതച്ചവന്റെ പാടത്ത് അല്‍പ്പം ഗോതമ്പും കിളുര്‍ത്ത് വന്നാല്‍ നെല്ല് വിതച്ചവന് ഗോതമ്പും, ഗോതമ്പ് വിതച്ചവന് നെല്ലും കളയായി മാറും! അപ്പോള്‍ കള ഏതെന്ന് നിശ്ചയിച്ചവന്‍ പാടത്തിന്റെ ഉടയവന്‍ ആണ്. അതുപോലെ, പലരും ദൈവ വചനം കൈയ്യില്‍ എടുത്ത് വ്യാഖ്യാനിക്കുന്നുണ്ട്; എന്നാല്‍ വരുന്ന […]

Continue Reading...
church boat

വലിയ ഒരു പടകും കുറേ ചെറുപടകുകളും

അന്നു സന്ധ്യയായപ്പോള്‍: നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു. അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. (വി. മര്‍ക്കോസ് 4:35-37)  ഈ ഭാഗം വായിക്കുമ്പോള്‍ രണ്ട് തരം പടകുകളെ നാം പരിചയപ്പെടുന്നു. വലിയ പടകും ചെറിയ പടകും. യേശു യാത്ര ചെയ്തതോ വലിയ ഒരു പടകില്‍ ആയിരുന്നു. യാത്രാമധ്യേ വലിയ ഒരു ചുഴലിക്കാറ്റു […]

Continue Reading...
pentecostal worshipkerala

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshipping reward Deliverance?)

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കും എന്നത് പെന്തകൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ട് നടക്കുന്ന ആശയമാണ്. കൈ അടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൌഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍ ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ […]

Continue Reading...
modern jesus

ആ ക്രിസ്തു ദൈവമല്ല (That Christ is not God)…

പല അപ്പോസ്തോലിക സഭാ വിശ്വാസികളും ധരിച്ച് വച്ചിരിക്കുന്നത് പെന്തെക്കോസ്തുകാര്‍, ബ്രദറന്‍കാര്‍, മറ്റു സ്വതന്ത്ര സഭകള്‍, കൃപയുടെ സുവിശേഷകര്‍ മുതലായ നവീന ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും നമ്മള്‍ പ്രഘോഷിക്കുന്ന, ബൈബിള്‍ പരിചയപ്പെടുത്തുന്ന യേശു ക്രിസ്തുവിനെ ആണെന്നാണ്. കാരണം, അവര്‍ ബൈബിള്‍ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ബൈബിള്‍ വായിക്കുന്നവര്‍ ആരും സത്യവിശ്വാസികള്‍ ആകില്ല, മറിച്ച് ബൈബിളിലെ സന്ദേശം വിശ്വസിക്കുകയും സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അത് മറ്റുള്ളവരിലേക്ക് കലര്‍പ്പില്ലാതെ എത്തിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍ എന്ന് അറിയപ്പെടുക. നവീന ക്രിസ്ത്യാനികള്‍ പ്രസംഗിക്കുന്നതും പരിചയപ്പെടുത്തുന്നതും നമുക്ക് […]

Continue Reading...
jesus and satan

എന്തുകൊണ്ട് നവീന സഭകള്‍ അപ്പോസ്തോലിക സഭകളെ എതിർക്കുന്നു? (Why do New Generation Churches Oppose Apostolic Churches?)

എന്താണ് അപ്പോസ്തോലിക സഭകളും നവീന സഭകളും തമ്മിലുള്ള വ്യത്യാസം? എന്തുകൊണ്ടാണ് നവീന ക്രൈസ്തവര്‍ അപ്പോസ്തോലിക സഭകളെ എതിര്‍ക്കുതന്നത്? വചന അടിസ്ഥാനത്തില്‍ ആണ് എതിര്‍പ്പ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം എന്താണ്? നമുക്ക് ചിന്തിക്കാം. അപ്പോസ്തോലിക സഭകളും നവീന കൂട്ടങ്ങളും യേശു ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ പിന്തുടര്‍ച്ച (Apostolic Succession) അവകാശപ്പെടുന്നതും  അവരുടെ പഠിപ്പിക്കലുകള്‍ (Apostolic Teachings) പിന്തുടരുന്നതും ആയ സഭകളെ ആണ് അപ്പോസ്തോലിക സഭകള്‍ / ശ്ലൈഹീക സഭകള്‍ എന്ന് വിളിക്കുന്നത്‌. അപ്പോസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഓരോ സഭക്കും ഏതെങ്കിലും അപ്പോസ്തോലന്മാരില്‍ നിന്ന് […]

Continue Reading...
rapture1

ഉല്‍പ്രാപണം (rapture) സത്യമോ മിഥ്യയോ?

നവീന സഭകളുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് “ഉല്‍പ്രാപണം” (rapture) എന്നത്. പലപ്പോഴും ഈ വിശ്വാസം അപ്പോസ്തോലിക സഭകളിലെ വിശ്വാസികളെയും സ്വാധീനിക്കുന്നതായി കാണുന്നുണ്ട്. ഇത് എന്താണ്? വേദപുസ്തകപ്രകാരം ഇത് സത്യമാണോ? ചുരുക്കത്തില്‍ ചിന്തിക്കാം. എന്താണ് ഉല്‍പ്രാപണം? ക്രിസ്തുവിന്റെ രണ്ടാം വരവിനോട് അനുബന്ധിച്ച് യുഗാന്ത്യത്തില്‍ സംഭവിക്കും എന്ന് കരുതപ്പെടുന്ന ഒരു മഹാസംഭവമായിട്ടാണ് ഉല്‍പ്രാപണം കെട്ടിഘോഷിക്കപ്പെടുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ – കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ രക്ഷിക്കപ്പെട്ടവര്‍ – യുഗാന്ത്യത്തില്‍ വരുന്ന മഹാകഷ്ടതക്ക് (great tribulation) മുന്‍പ് ക്രിസ്തുവിനോട് […]

Continue Reading...
Watchtower_magazine_malayalam_issues

ക്രൈസ്തവ കള്‍ട്ടുകള്‍ (Christian Cults)

അപ്പോസ്തോലിക സഭകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികളെ പ്രലോഭിപ്പിച്ചു തങ്ങളില്‍ ചേര്‍ക്കാന്‍ വെമ്പുന്ന പലതരം ക്രിസ്ത്യന്‍ കള്‍ട്ടുകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് അവരുടെ സ്വാധീനം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇത്തരുണത്തില്‍ എന്താണ് കള്‍ട്ടുകള്‍ എന്നും ഏതൊക്കെയാണ് പ്രമുഖ ക്രിസ്ത്യന്‍ കള്‍ട്ട് ഗ്രൂപ്പുകള്‍ എന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കള്‍ട്ടുകള്‍ (Cults) Websters ഡിക്ഷ്ണറി കള്ട്ടുകള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍വചനം “ശുദ്ധ കല്പിതമായതും യാഥാസ്ഥിതികം അല്ലാത്തതുമായ ഒരു വിശ്വാസ സമൂഹം” എന്നാണ്. കള്‍ട്ട് എന്ന വാകിന്റെ അര്‍ത്ഥം ‘ഉപാസന/ആരാധന ഒരു ആചാരം […]

Continue Reading...
benny_hinn011

ഊതി വീഴ്ത്ത് / ഉന്തി വീഴ്ത്ത് അഥവാ ആത്മവിവശത (Slain in the Spirit) ദൈവീകമോ?

പല പെന്തകോസ്ത് വിഭാഗങ്ങളിലും മറ്റു കരിസ്മാറ്റിക് ഗ്രൂപ്പുകളിലും കണ്ടു വരുന്ന ഒരു ‘ശുശ്രൂഷ’ ആണ് ആത്മവിവശത (Slain in the Spirit) എന്നുള്ളത്. പരിശുദ്ധാത്മാവ് നല്‍കുന്ന ഒരു ശുശ്രൂഷയായും ആത്മീയ അനുഭവം നല്‍കുന്ന അവസരം ആയും ഇത് കണക്കാക്കപ്പെടുന്നു. എന്താണ് ആത്മവിവശത? ഇത് ദൈവീകമാണോ? ബൈബിള്‍ തെളിവുകള്‍ ഉണ്ടോ? നമുക്ക് പരിശോധിക്കാം. എന്താണ് ആത്മവിവശത? ഈ അടുത്ത കാലത്ത് പെന്തകോസ്ത്/കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ ഉടലെടുത്ത ഒരു പ്രതിഭാസം ആണ് ആത്മവിവശത. ഇത് ഒരു ശുശ്രൂഷയായിട്ടാണ് കരുതപ്പെടുന്നത്. ഈ ‘ശുശ്രൂഷയ്ക്ക്’ ഒരു ശുശ്രൂഷകന്‍ ഉണ്ടാകും. അയാള്‍ ആയിരിക്കും […]

Continue Reading...