Basil the great

വലിയ മോര്‍ ബസേലിയോസ് (St. Basil the Great)

സീസറിയായിലെ (കേസര്യ) മോര്‍ ബസേലിയോസ് (Basil of Caesarea) എന്നും വിളിക്കപ്പെടുന്ന വലിയ മോര്‍ ബസേലിയോസ് ജനിക്കുന്നത് AD 330 നോടടുത്ത് സീസരിയായിലെ ഒരു ധനാഢ്യ കുടുംബത്തില്‍ ആണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരും ബസേലിയോസ് എന്നായിരുന്നു. പിതാവായ ബസേലിയോസ് ഒരു മല്പ്പാനും ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് പീഡനം അനുഭവിക്കുകയും ചെയ്തയാള്‍ ആയിരുന്നു. വളരെ ദൈവഭാക്തരായ അംഗങ്ങള്‍ ആയിരുന്നു കുടുംബത്തില്‍ ഉണ്ടായിരുന്നത്. എനേകം ക്രിസ്തീയ രക്തസാക്ഷികളും ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നു. കഥാപുരുഷന്റെ നാല് സഹോദരങ്ങളും വിശുദ്ധരായി അറിയപ്പെടുന്നു. അതില്‍ […]

Continue Reading...
ignatius of antioch

മോര്‍ ഇഗ്നാത്തിയോസ് നൂറോനോ (St. Ignatius of Antioch)

“അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുക്കൽ നിറുത്തി :ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങനെയുള്ള ശിശുവിനെ എൻറെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെയും കൈകൊള്ളുന്നു” (വി. മത്തായി 18 :4 – 6) പിൽകാലത്ത് അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും മൂന്നാമത്തെ പാത്രിയർക്കീസ് ആയിത്തീർന്ന മോർ ഇഗ്നാത്തിയോസ് നൂറോനോ – തീയ്കടുത്ത മോര്‍ ഇഗ്നാത്തിയോസ് – ആയിരുന്നു ഈ ശിശുവെന്ന് പാരമ്പര്യം ഉൽഘോഷിക്കുന്നു. തെയോഫോറസ് – ദൈവത്താൽ വഹിക്കപ്പെട്ടവൻ എന്നൊരു മറുനാമവും മാർ […]

Continue Reading...
justin_martyr_icon

മോര്‍ യുസ്തീനോസ് സഹദാ (St. Justin Martyr)

ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടിലെ (103-165) പ്രസിദ്ധനായ ക്രിസ്തീയപക്ഷവാദിയും(Christian Apologist) വിശുദ്ധനുമായിരുന്നു ജസ്റ്റിന്‍ മാര്‍ട്ടിയര്‍. “കേസറിയായിലെ ജസ്റ്റിന്‍”, “ദാര്‍ശനികനായ ജസ്റ്റിന്‍”, “ഫ്ലാവിയസ് ജസ്റ്റിനസ്” എന്നീ പേരുകളും അദ്ദേഹത്തിനുണ്ട്. എടുത്തു പറയത്തക്ക ദൈര്‍ഘ്യമുള്ള ക്രിസ്തീയ പക്ഷവാദരചനകളില്‍ ഏറ്റവും പുരാതനമായവ അദ്ദേഹത്തിന്റേതാണ്. കേരളത്തിലെ സഭകള്‍  ഇദ്ദേഹത്തെ അമ്പേ മറന്നുപോയി എന്ന് വേണം പറയാന്‍. വിശുദ്ധന്റെ ഒരു ലഘുജീവചരിത്രം കുറിക്കുകയാണ് താത്പര്യം. ലഘുജീവചരിത്രം ജസ്റ്റിന്റെ ജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ അധികവും അദ്ദേഹത്തിന്റെ തന്നെ രചനകളില്‍ ഉള്ളതാണ്. ഇന്നത്തെ പലസ്തീനയിലെ നാബ്ലസിന്റെ സ്ഥാനത്തുണ്ടായിരുന്ന പുരാതന […]

Continue Reading...
saint-ephrem-of-syria-01

പ. റൂഹായുടെ കിന്നരമായ മോര്‍ അഫ്രേം (St. Ephrem – Harp of the Holy Spirit)

സുറിയാനി സഭാപിതാക്കന്‍മാരില്‍ പ്രശസ്തനായ ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്നു മോര്‍ അഫ്രേം. സിറിയാക്കാരന്‍ അഫ്രേം (Ephrem the Syrian), സുറിയാനിക്കാരുടെ സൂര്യന്‍ (Sun of Syrians), സഭയുടെ തൂണ് (Pillar of the Church) എന്ന പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ദക്ഷിണ തുര്‍ക്കിയിലെ നിസിബിസ് എന്ന സ്ഥലത്ത് എ.ഡി. 306-ല്‍ ജനിച്ചു. ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച അഫ്രെമിന്റെ പിതാവ് നിസിബിസില്‍ നിന്നുള്ളവനും അമ്മ ആമിദില്‍ നിന്നുള്ളവളുമായിരുന്നു. തന്റെ പിതാവ് ഒരു പ്രാകൃത പുരോഹിതനായിരുന്നു എന്ന വിവരണവും ശരിയല്ല. നിസ്സായിലെ […]

Continue Reading...
Anthony_the_Great

സന്യാസിമാരുടെ പിതാവായ മോര്‍ അന്തോണിയോസ് (St. Antony, the Father of all Monks)

സന്യാസികളുടെ പിതാവാണ് വി. മാര്‍ അന്തോണിയോസ്. Antony the Great , Anthony of Egypt, Anthony the Abbot, Anthony of the Desert മുതലായ പേരുകളില്‍ മോര്‍ അന്തോണിയോസ് അറിയപ്പെടുന്നു. ജനനം, ദൈവവിളി ഉത്തര ഈജിപ്തിലെ പുരാതന പ്രവിശ്യകളിലൊന്നായിരുന്ന ഹീരാക്ലിയോപോലിസിലെ കോമ എന്ന സ്ഥലത്ത്, ധനികഭൂവുടമകളുടെ കുടുംബത്തില്‍ ക്രി. വ. 251-ല്‍ അന്തോണിയോസ് ജനിച്ചു. പതിനെട്ടുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചതോടെ അന്തോണിയോസിന് ആകെയുണ്ടായിരുന്നത് അവിവാഹിതയായ ഇളയ സഹോദരിയായിരുന്നു. ഒരുദിവസം ദേവാലയശുശ്രൂഷക്കിടെ, “പരിപൂര്‍ണ്ണത നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് […]

Continue Reading...