staumenkalos

‘സ്തൗമെന്‍കാലോസ്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ (Meanings of the Word – Staumenkalos)

നമ്മുടെ ആരാധനയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഖ്യാപനമാണ് “സ്തൗമെന്‍കാലോസ്!”. എന്താണ് ഇതിന്‍റെ അര്‍ത്ഥം? ആരാധനയില്‍ ഉപയോഗിയ്ക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നതു സുറിയാനിയില്‍ നിന്നാണ്. ഏതാനും ചില വാക്കുകള്‍ ഗ്രീക്ക് ഭാഷയില്‍ നിന്നും ഉണ്ട്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൌമന്‍കാലോസ് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൌമന്‍ (σταυμεν) എന്നാല്‍ ‘നില്‍ക്കണം’ എന്നു അര്‍ഥമാക്കാം. കാലോസ് (καλός) എന്നാല്‍ ‘നന്നായി’ എന്നും അര്‍ഥമാക്കാം.  അപ്പോള്‍ സ്തൌമന്‍കാലോസ് എന്നാല്‍ ‘നാം നന്നായി നില്‍ക്കണം’ (Let us stand […]

Continue Reading...
10469469_479308362210183_1956456967649388792_n

‘ബാറെക്മോര്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍ (Meanings of the Word – Barekmor)

ബാറെക്മോര്‍ എന്ന സുറിയാനി വാക്കിന് “കര്‍ത്താവേ വാഴ്ത്തണമേ” എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. “ബാറെക്” എന്നാല്‍ വാഴ്ത്തുക (bless); “മോര്‍” എന്നാല്‍ കര്‍ത്താവ് (Lord), വലിയവന്‍, പ്രഭു എന്നൊക്കെ അര്‍ഥം. ഈ വാക്ക് ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. സാധാരണ നമ്മള്‍ “മോര്‍” എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. […]

Continue Reading...
Alexamenos graffito

കുരിശിനെ നിന്ദിക്കുന്നവര്‍ (Those who Rebuke the Cross)…

കുരിശിനെ അവഗണിക്കുകയും നിന്ദിക്കുകയും, കുരിശിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ചില “യേശുഭക്തര്‍” ഉണ്ട്. എന്നാല്‍ അപ്പോസ്തോലിക സഭ കുരിശ് വഹിക്കുകയും വരയ്ക്കുകയും ധരിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. എന്താണ് കുരിശിന്റെ പ്രാധാന്യം? കുരിശ് ശാപത്തിന്റെ അടയാളം ആയിരുന്നു. കുരിശ് സത്യത്തില്‍ റോമാ സാമ്രാജ്യത്തിലെ കഴുമരം ആയിരുന്നു. ഏറ്റവും നിന്ദ്യമായ മരണം നല്കാന്‍ ആണ് കുരിശ് ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിലെ തൂക്കുമരം കുരിശിനേക്കാള്‍ എത്രയോ ഭേദമാണ്! തൂക്കുമരത്തില്‍ തൂക്കിലേറ്റപ്പെടുന്ന വ്യക്തി ഏതാനും നിമിഷങ്ങള്ക്കുുള്ളില്‍ മരിക്കും. അയാള്‍ അധികം വേദന അനുഭവിക്കാതെ ആണ് […]

Continue Reading...
shoshappa akhosham1

ശോശപ്പാ ആഘോഷം (Celebration of the Veil) – അര്‍ഥവും വ്യാഖ്യാനവും

നമ്മുടെ വിശുദ്ധ കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ അപ്പവീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വിശേഷപ്പെട്ട വെള്ള വസ്ത്രമാണ് ശോശപ്പാ എന്ന് പറയുന്നത്. വി. കുര്‍ബാനയുടെ ഒരുക്ക ശുശ്രൂഷയുടെ (തൂയോബോ) സമയത്ത് ശോശപ്പാകൊണ്ട് അപ്പവീഞ്ഞുകളെ മൂടുകയും പരസ്യ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗത്തിനു ശേഷം ശോശപ്പാ മുകളിലേക്ക് ഉയര്‍ത്തി ആഘോഷിക്കുകയും ചെയ്യുന്നു. ശോശപ്പാ ആഘോഷിക്കുന്നത് പരിശുദ്ധാത്മാവ് ഇറങ്ങുന്നതിന്റെ സൂചനയായി സഭ പഠിപ്പിക്കുന്നു എന്ന് നവീന സമൂഹങ്ങളിലെ ചില നേതാക്കള്‍ തങ്ങളുടെ അനുയായികളെ തെറ്റായി പഠിപ്പിച്ചിട്ടുണ്ട്. പരിശുധാത്മാവ് വന്നു എന്നതിന്റെ സൂചനയായി പെന്തകോസ്ത് […]

Continue Reading...
pentecostal worshipkerala

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshipping reward Deliverance?)

ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കും എന്നത് പെന്തകൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ട് നടക്കുന്ന ആശയമാണ്. കൈ അടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൌഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍ ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ […]

Continue Reading...

ദുഃഖവെള്ളി (Good Friday) ശുശ്രൂഷകള്‍ – ക്രൂശുസംഭവങ്ങളുടെ പുനരാവിഷ്കരണം

ദുഃഖവെള്ളി എന്ന് പൊതുവേ വിളിക്കുന്ന വലിയ വെള്ളിയാഴ്ചയിലെ നമസ്കാരങ്ങള്‍ എല്ലാം ക്രൂശീകരണ സംഭവങ്ങളുടെ പുനരാവിഷ്കരണം (reenactment) ആണ്. രാവിലെ ഏകദേശം 8am ഓടുകൂടി പ്രഭാതനമാസ്കാരം ആരംഭിക്കുന്നു. പ്രഭാതനമസ്കാരത്തില്‍ പ്രധാനമായും പീലാത്തോസ് വിധിച്ചതും പാടയാളികള്‍ ആക്ഷേപിച്ചതും തല്ലിയതും ഒക്കെയാണ് ധ്യാനിക്കുക. പിന്നീട് മൂന്നാം മണി (9am) നമസ്കാരം. അതില്‍ കര്‍ത്താവ് ക്രൂശു ചുമന്നു ഗോഗുല്‍ത്തായിലേക്ക് പോകുന്നതാണ് ധ്യാനിക്കുന്നത്. ഇതിനു ശേഷം പട്ടക്കാരന്‍ സ്ലീബാ തോളില്‍ വഹിച്ചു കൊണ്ടും ജനങ്ങള്‍ “സ്ലീബാ തോളില്‍ മേല്‍ താങ്ങി…” എന്ന പാട്ട് പാടികൊണ്ടും […]

Continue Reading...
crucifixion_icon1

ദുഃഖവെള്ളി (Good Friday) – ഐതിഹ്യവും അര്‍ഥവും

പൌരസ്ത്യ ക്രൈസ്തവസഭകളുടെ ദുഖവെള്ളി ആരാധനക്രമം രൂപപ്പെട്ടു വികസിച്ചത് ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന സഭാപിതാക്കന്മാര്‍ രചിച്ച അതിമനോഹരവും അര്‍ത്ഥവത്തുമായ കാവ്യങ്ങളില്‍ നിന്നാണ്. മോര്‍ അപ്രേം, ശെമവൂന്‍ കൂക്കോയോ, സെരൂഗിലെ മോര്‍ യാക്കോബ് എന്നിവരുടെ പേരുകളാണ് പ്രധാനമായും രചയിതാക്കളായി നാം കാണുന്നത്. നാല്, അഞ്ച്, ആറ് എന്നീ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഈ പിതാക്കന്മാര്‍ സുറിയാനി ഭാഷയിലാണ് കാവ്യങ്ങള്‍ രചിച്ചത്. യേശുക്രിസ്തു ഉപയോഗിച്ച അരമായിക് ഭാഷയുടെ ഒരു ഭാഷാന്തരമാണ് പില്‍ക്കാലത്ത് സുറിയാനി എന്നറിയപ്പെട്ടത്. റോമാസാമ്രാജ്യം ഒന്നാം നൂറ്റാണ്ടില്‍ രാജദ്രോഹക്കുറ്റത്തിന് കുരിശിലേറ്റിയ യേശു നാലാം […]

Continue Reading...
syriac

ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും (Syriac Words and Meanings)

 നമ്മുടെ ആരാധനാക്രമങ്ങള്‍ എല്ലാം സുറിയാനി ക്രമങ്ങളില്‍ നിന്ന് വിവര്‍ത്തനം ചെയ്തതാണ്. ഒട്ടുമിക്ക ശുശ്രൂഷകളുടെയും ക്രമങ്ങളുടെയും പാട്ടുകളുടെയും മലയാളം പരിഭാഷ ഇന്ന് നമുക്ക് ലഭ്യമാണ്. ചില പദങ്ങളും പദസമുച്ചയങ്ങളും നാം ഇപ്പോഴും സുറിയാനില്‍ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ചും സാധാരണ ഉപയോഗിക്കുന്ന ചില സുറിയാനി പദങ്ങളുടെ അര്‍ത്ഥത്തെക്കുറിച്ചും നമുക്ക് വായിക്കാം. സഭയുടെ പുസ്തകങ്ങളില്‍ ഇവ ലഭ്യമാണ് എങ്കിലും പെട്ടെന്നുള്ള ഒരു റെഫറന്‍സിന് ആണ് ഈ ലേഖനത്തില്‍ അവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുസ്തകങ്ങളില്‍ നല്‍കാത്ത ചില വിവരണങ്ങളും ഒപ്പം നല്‍കാന്‍ ഞങ്ങള്‍ […]

Continue Reading...
AVSEQ01

കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥന : ചില ചോദ്യോത്തരങ്ങള്‍ (Praying Ad Orientem : Q&A)

കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നത് (praying facing east)എതിര്‍ത്തുകൊണ്ട് പല വേര്‍പാട് സഹോദരങ്ങളും പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. അവക്കുള്ള മറുപടികള്‍ കൊടുക്കുന്നു. 1. കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നതിന് എന്ത് ബൈബിള്‍ അടിസ്ഥാനമാണ് ഉള്ളത് ? i. “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പത്തി 1 :8) നാം വിട്ടു പോന്ന ഏദന്‍ പറുദീസയെ  കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുന്നു. ii. “യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി […]

Continue Reading...
423367_1837774082151_1306540137_n

എന്താണ് ബൈബിള്‍ പ്രകാരമുള്ള ‘ആത്മാവിലും സത്യത്തിലുമുള്ള ആരാധന’? (What is ‘Worship in Spirit and in Truth’ according to Bible?)

തുള്ളിയും ബഹളം വച്ചും കൂവിയും ഉരുണ്ടും ഒക്കെ ഉള്ള ആരാധന പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പഠിപ്പിക്കുന്നില്ല എന്ന് മറ്റൊരു ലേഖനത്തില്‍ നാം കണ്ടു. (http://www.carmelapologetics.org/623). ക്രിസ്തു അരുളി ചെയ്തു: “സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ 4 : 23 , 24).  ക്രിസ്തു പഠിപ്പിച്ച ഈ നമസ്കാരം (ആരാധന) എന്താണെന്ന് […]

Continue Reading...