DNSinger

ശെമ്മാശന്‍മാരുടെ അംശവസ്ത്രങ്ങള്‍ (Vestments of Deacons)

പൌരോഹിത്യത്തിലെ രണ്ടാം സ്ഥാനികള്‍ ആണ് ശെമ്മാശന്‍മാര്‍ (Deacons). പൌരോഹിത്യത്തിലെ വിവിധ സ്ഥാനികളെക്കുറിച്ച്: പൌരോഹിത്യ സ്ഥാനികള്‍. ശെമ്മാശന്‍മാരുടെ ഗണങ്ങളിലെ ഉപസ്ഥാനികളുടെ തിരുവസ്ത്രങ്ങളെക്കുറിച്ച് പഠിക്കാം. 1. മ്സംറോനോ (Chanter) വെള്ള ശുശ്രൂഷ കുപ്പായം (കുത്തീനോ – Alb) ആണ് മ്സംറോനോമാരുടെ (സംഗീതക്കാര്‍) വേഷം. ഇത് വിശുദ്ധിയെ സൂചിപ്പിക്കുന്നു. “നിന്റെ പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ വിശുദ്ധിയുടെ വസ്ത്രം എന്നെ ധരിപ്പിക്കുകയും സത്യവിശ്വാസം കാക്കുവാനും വിശുദ്ധിയുടെയും നീതിയുടെയും പാതയിലൂടെ നടപ്പാനും ആയുക്ഷാലം മുഴുവന്‍ എന്നെ യോഗ്യനാക്കണമേ” എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് ധരിക്കുന്നത്. വസ്ത്രം കൊണ്ട് […]

Continue Reading...
kaiyasoori

പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും അഭിവാദനം ചെയ്യേണ്ടത് എങ്ങനെ? (How to Greet Priests and Bishops?)

രണ്ടു വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അഭിവാദനം ചെയ്യുക എന്നത് സമൂഹത്തില്‍ നടപ്പിലുള്ള ഒരു രീതിയാണ്. വാഗ്രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും അഭിവാദനം ചെയ്യപ്പെടുന്നു. സ്ഥലകാലങ്ങളുടെയും ഗോത്രസംസ്കാരങ്ങളുടെയും വ്യത്യാസമനുസരിച്ച് അഭിവാദനരീതികള്‍ക്ക് വ്യത്യാസം ഉണ്ട്. കൈ കൂപ്പിയും ഹസ്തദാനം ചെയ്തും (shake hands) ചുംബിച്ചും കവിള്‍ ഉരുമിയും കാല്‍ തൊട്ടു വണ്ടിച്ചും ഒക്കെ വിവിധ സംസ്കാരങ്ങളില്‍ അഭിവാദനം ചെയ്യപ്പെടുന്നു. ഇതുപോലെ അപ്പോസ്തോലിക സഭയിലും  ആദിമ കാലം മുതലേ ചില അഭിവാദന രീതികള്‍ നിലനിന്നിരുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെയും അറിവില്ലായ്മയുടെയും അതിപ്രസരം നമ്മുടെ ക്രിസ്തീയ […]

Continue Reading...
paulby batoni004

Was St. Paul a Christian Priest?

A theological interpretation of Romans 15:15-16 by means of exegesis in the context of the Septuagint and the Pauline Writings. Nevertheless on some points I have written to you rather boldly by way of reminder, because of the grace given me by God to be a minister of Christ Jesus to the Gentiles in the […]

Continue Reading...
crosier

അംശവടി പ്രാകൃതമോ (Is Crosier Pagan)?

മെത്രാപ്പോലീത്താമാര്‍ ഉപയോഗിക്കുന്ന അംശവടി പ്രാകൃതം ആണെന്നും പ്രാകൃത മതങ്ങളില്‍ നിന്ന് സഭയിലേക്ക് കടന്നു വന്നതാണെന്നും ചില വിഘടിത വിഭാഗക്കാര്‍ ആരോപിക്കാറുണ്ട്. എന്നാല്‍ എന്താണ് സത്യാവസ്ഥ? നമുക്ക് പരിശോധിക്കാം. ഇടയന്റെ വടി ആടുകളെ മേയ്ക്കുന്ന ഇടയന്‍ തന്റെ ആടുകളെ നിയന്ത്രിക്കാനും ശത്രുക്കളില്‍ നിന്ന് ആടുകളെ സംരക്ഷിക്കാനും വടി ഉപയോഗിച്ചിരുന്നു (സങ്കീ 23:4). ആടുകളെ വകഞ്ഞു മാറ്റി ഒരു രോഗബാധയോ മറ്റോ ഉള്ള ആടിനെ സൂക്ഷ പരിശോധന ചെയ്യാനും ഇടയന്‍ വടി ഉപയോഗിച്ചിരുന്നു. കൂട്ടം തെറ്റിപ്പോകുന്ന ആടുകളെ അടിക്കാനും ഇതേ […]

Continue Reading...
confession1

കൂദാശകള്‍

‘വിശുദ്ധീകരിക്കുന്നത്’ എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം. ആഗലേയ ഭാഷയില്‍ സാക്രമെന്റ് എന്നു വിളിക്കുന്നു. നാം മനസിലാക്കുന്ന കൂദാശയെന്ന ആശയം സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം രഹസ്യം എന്നാണു. കൂദാശയുടെ നിര്‍വ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. കൂദാശയെന്നാല്‍, ‘അദൃശ്യമായ ദൈവീകനല്‍വരങ്ങളുടെ  ദൃശ്യമായ കര്‍മങ്ങള്‍ ആണ്’. അതായത്, യേശുവില്‍ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്. എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണ്. പരിശുദ്ധ സഭയില്‍ കൂദാശകള്‍ ഏഴാണ്. ഏഴ് യഹൂദ പാരമ്പര്യ പ്രകാരം പൂര്‍ണ സംഖ്യയാണ്. […]

Continue Reading...
287-anointing-with-oill

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരോ?

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരാണോ? ക്രിസ്തീയ സഭയില്‍ പ്രത്യേക പൌരോഹിത്യം ഇല്ലെന്നും എല്ലാരും ക്രിസ്ത്യാനികള്‍ ആണെന്നും നവീന ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നു. ചൂണ്ടി കാണിക്കപ്പെടുന്ന വചനം : “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോ 2:9). അപ്പോള്‍ ക്രിസ്തീയ സഭയില്‍ വേറെ പുരോഹിതന്മാര്‍ ആരും ഇല്ല, എല്ലാ ക്രിസ്ത്യാനികളും പുരോഹിതന്മാര്‍ ആണ്. ഇതാണ് നവീന പഠിപ്പിക്കല്‍. ക്രിസ്ത്യാനികള്‍ എല്ലാരും […]

Continue Reading...
549996_447954271940853_998939553_n

പൌരോഹിത്യ സ്ഥാനികള്‍

സഭയിലെ പൌരോഹിത്യ സ്ഥാനികളെക്കുരിച്ചു വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ. പുതിയ നിയമം അനുസരിച്ച് നാല് പട്ടത്വസ്ഥാനികള്‍ സഭയില്‍ നിലവിലുണ്ട്: വിശ്വാസികള്‍, ശെമ്മാശന്‍ന്മാര്‍, കഹനേന്മാര്‍ (പട്ടക്കാര്‍) , മേല്പ്പട്ടക്കാര്‍. 1. വിശ്വാസി (Faithful) സുറിയാനിയില്‍ ഒല്മോയോ (colloquial – അല്മായന്‍), ഹൈമ്നൊ (colloquial – അയ്മേനി). മാമോദീസയുടെ ശേഷം വി. മൂറോന്‍ തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന എല്ലാവരും വിശുദ്ധ ഗ്രന്ഥം അനുസരിച്ച് രാജാവും പുരോഹിതനുമാണ് (1 പത്രോ.2:9; പുറപ്പാടു 19 :6).  പൌരോഹിത്യ സ്ഥാനികളില്‍ ഏറ്റവും അടിസ്ഥാനമായി ഉള്ളത് ഇതാണ്. മറ്റു […]

Continue Reading...
Orant figure from Catacomb of Priscilla veiled female orant prayer gesture up lifted hands

“പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?”: ശ്രീ ജിബു ജേക്കബിന്റെ എതിര്‍വാദങ്ങള്‍ക്കുള്ള മറുപടി

കാര്‍മല്‍ ടീം തയ്യാറാക്കിയ “പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ” എന്ന ലേഖനത്തിനുള്ള ശ്രീ ജിബു ജേക്കബിന്റെ ‘സിനായി വോയിസ്‌’ എന്നാ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇട്ട എതിര്‍വാദങ്ങള്‍ക്കുള്ള  മറുപടി ആണ് ഈ ലേഖനം. മുന്നമേ പറയട്ടെ, സൈറ്റില്‍ കൊടുക്കുന്ന ലേഖനങ്ങള്‍ പരമാവധി മലയാളികളായ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്‌ഷ്യം. അതുകൊണ്ടുതന്നെ പണ്ഡിതോചിത വിവരണങ്ങള്‍ പരമാവധി ഞങ്ങള്‍ ഒഴിവാക്കാറുണ്ട്. വാദം 1: പഴയ നിയമത്തില്‍ എന്തായിരുന്നു മൂടുപടം എന്ന് വളരെ വ്യക്തമായി ലേഖകന്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ എടുത്തു കാണിച്ചിരിക്കുന്ന രണ്ടു വാക്യങ്ങളിലും മൂടുപടം പ്രാര്‍ഥിച്ചപ്പോഴോ, […]

Continue Reading...
priest1

പഴയനിയമ പൌരോഹിത്യം അഹറോന്യം മാത്രമോ? : പാസ്റ്റര്‍ സണ്ണി കുര്യനുള്ള മറുപടി by Ani B

“They shall be priests, His righteous people, His host, servants, the angels of His glory” (Qumran Songs of the Sage 4Q510-511 35) [കേരളത്തിലെ പ്രമുഖ പെന്തകോസ്ത് സമുദായം ആയ IPC വെബ്സൈറ്റില്‍ കണ്ട പൌരോഹിത്യം എന്ന പോസ്റ്റിനു  മറുപടി ആണ് ഇത്. പ്രസ്തുത പോസ്റ്റ്‌ പൂര്‍ണമായും കാണാന്‍ (http://www.ipckerala.org/ipc-kerala-books.php) ഈ ലിങ്കില്‍ പോകുക. അതില്‍ അധ്യായം 12 എന്ന ഭാഗം കാണുക. കാര്‍മല്‍ അപ്പോളോജെറ്റിക്സിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ ലേഖനം. നീണ്ട പതിനാറ് […]

Continue Reading...
ap_jewish_new_year01_jp_120917_ssh

പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?

പൌലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.” (1 കോരി 11:4). അച്ചന്മാരും മെത്രാന്മാരും ധരിക്കുന്ന തൊപ്പിയും മസ്നപ്സയും പൌലോസ് പറയുന്ന  മൂടുപടം അല്ലെ? അങ്ങനെയെങ്കില്‍ പുരോഹിതന്മാര്‍ ദൈവകല്പ്പന ലംഘിക്കുകയല്ലേ? നവീന സമൂഹങ്ങള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്താണ് ഇതിലെ സത്യം? നമുക്ക് പരിശോധിക്കാം. എന്താണ് മൂടുപടം? മൂടുപടം എന്നാല്‍ തലയെ മുഴുവന്‍ മൂടാന്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശിരസിന്റെ മുകള്‍ ഭാഗം മാത്രമല്ല എന്ന് […]

Continue Reading...