mark1616

മര്‍ക്കോസ് 16:16 “വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും” – ഒരു പഠനം (Mark 16:16 – A Study)

അറിയിപ്പുകാരനായ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മര്‍ക്കോ 16:16). ഇത് യേശു തമ്പുരാന്റെ കല്‍പ്പനയാണ്. ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് അനാബാപ്റ്റിസ്റ്റ് പാരമ്പര്യത്തില്‍ ഉള്ള പെന്തകോസ്ത് – ബ്രദറന്‍ സമൂഹങ്ങള്‍ ശിശുക്കളെ സ്നാനപ്പെടുത്തുന്നത് തെറ്റാണെന്ന് വാദിക്കുന്നു. ശിശുക്കളെ സ്നാനപ്പെടുത്തുന്നത് എതിര്‍ക്കുന്നതിനു അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ന്യായം ആണ് “വിശ്വസിക്കുകയും സ്നാനം എല്ക്കുകയും” എന്ന പ്രസ്ഥാവന.  “വിശ്വസിച്ചിട്ട്‌ അതിനു ശേഷം സ്നാനം” എന്നതാണ് ഇതിന് അവര്‍ കണ്ടെത്തുന്ന […]

Continue Reading...
confession1

കൂദാശകള്‍

‘വിശുദ്ധീകരിക്കുന്നത്’ എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം. ആഗലേയ ഭാഷയില്‍ സാക്രമെന്റ് എന്നു വിളിക്കുന്നു. നാം മനസിലാക്കുന്ന കൂദാശയെന്ന ആശയം സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം രഹസ്യം എന്നാണു. കൂദാശയുടെ നിര്‍വ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. കൂദാശയെന്നാല്‍, ‘അദൃശ്യമായ ദൈവീകനല്‍വരങ്ങളുടെ  ദൃശ്യമായ കര്‍മങ്ങള്‍ ആണ്’. അതായത്, യേശുവില്‍ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്. എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണ്. പരിശുദ്ധ സഭയില്‍ കൂദാശകള്‍ ഏഴാണ്. ഏഴ് യഹൂദ പാരമ്പര്യ പ്രകാരം പൂര്‍ണ സംഖ്യയാണ്. […]

Continue Reading...

ശിശുസ്നാനവും ക്രൈസ്തവസഭയിൽ ഉണ്ടായ വേദവിപരീതങ്ങളും.. ..ഒരു തിരിഞ്ഞു നോട്ടം

ക്രിസ്തു തന്റെ സഭ സ്ഥാപിച്ചിട്ട് ആ സഭ മുന്നോട്ടു വളർന്നു വരവേ അറിയൂസ് എന്ന വേദവിപരീതി ഉണ്ടാകുകയും സഭയിൽ ചിദ്രം ഉണ്ടാക്കുകയും ചെയ്തപ്പോൾ എ ഡി 325 ഇൽ നിഖ്യയിൽ ഒരു സുന്നഹദോസ് കൂടി 318 ബാവാമാർ ഒരുമിച്ചു ചേർന്ന് അറിയോസിനെ മുടക്കുകയും ചെയ്തു. അവനോടു കൂടെ കുറെ ആളുകളും ചേർന്നു. അറിയോസ് ഒരു പ്രത്യേക സഭ ഉണ്ടാക്കി. ശിശുസ്നാനം അന്ന് ഒരു തർക്കവിഷയം അല്ലാതിരുന്നതിനാൽ അല്ലെ അവരും അത് സ്വീകരിച്ചത്? എ ഡി 318 ഇൽ […]

Continue Reading...
theophany2

വി. മാമോദീസ – ഒരു പഠനം

വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണിത്. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ സ്നാപകന്‍. […]

Continue Reading...
image003

സ്നാനം മുങ്ങി തന്നെ എല്ക്കണമോ?

“കുടുംബം” എന്നത് കുട്ടികള്‍  ഉള്‍പ്പെടാതെ മുതിര്‍ന്നവര്‍ മാത്രമാണ് എന്ന് പഠിപ്പിക്കുന്ന പോലെ പെന്തകസ്തുകാര്‍ പഠിപ്പിക്കുന്ന മറ്റൊരു വ്യാഖ്യാനം ആണ് മുങ്ങി സ്നാനം ഏല്ക്കണം എന്നുള്ളത്. സ്നാനം മുങ്ങി തന്നെ നടത്തണമെന്ന് തിരുവചനത്തില്‍  എങ്ങും പറയുന്നില്ല. യോഹന്നാന്‍ യേശുവിനെ സ്നാനം കഴിപ്പിക്കുമ്പോള്‍ രണ്ടുപേരും വെള്ളത്തില്‍ ഇറങ്ങി മുഖാമുഖം  നിന്നു. യോഹന്നാന്‍ കയ്യില്‍ വെള്ളം കോരി യേശുവിന്റെ തലയില്‍ ഒഴിച്ച് സ്നാനപെടുത്തി എന്ന് വാദിച്ചാല്‍, അതല്ല യേശുവിനെ യോഹന്നാന്‍ വെള്ളത്തില്‍ താഴ്ത്തി മുക്കി എന്ന് തെളിയിക്കാന്‍ വല്ല തെളിവും തരാന്‍ ഉണ്ടോ? ഇല്ല. സ്നാനത്തിന്റെ വിധത്തേക്കാള്‍ സ്നാനാര്‍ഥിയുടെ ആത്മീയമായ […]

Continue Reading...
baptism_immersion_1

ജ്ഞാനസ്നാനത്തിനു പ്രായപരിധി വേണമോ?

ഇന്നത്തെ 30000 ത്തോളം വരുന്ന  പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ പലരുടെയും ഒരു പ്രധാനപെട്ട ചോദ്യം ആണ് ശിശു സ്നാനം ശരിയാണോ എന്നത് (അല്ല എന്ന് പല്ലും നഖവും ഉപയോഗിച്ച് തെളിയിക്കാന്‍ അവര്‍ കഠിന പ്രയത്നം നടത്തുന്നു എന്നതും വസ്തുത ആണ്). അതിനു വേണ്ടി അവര്‍ കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ പലതും “ഇരുട്ടിനു ഓട്ട ഇടുന്നതു” പോലെയോ “ചില്ലില്‍ കൂടി നീന്തി കയറുന്നത്” പോലെയോ ഉള്ളതാണ് എന്നും കാണാം. ശിശുസ്നാനതിന്റെ സാധുതയെപ്പറ്റി ഞങ്ങള്‍ ഒരു ലേഖനം മുന്‍പ് ഇട്ടതു വായിക്കുമല്ലോ ശിശുസ്നാനം കൊള്ളേണ്ടതോ തള്ളേണ്ടതോ? […]

Continue Reading...

1 കൊരിന്ത്യര്‍ 10:1-3 പ്രകാരം കന്നുകാലികളും സ്നാനം ഏറ്റില്ലേ?

എന്നാല്‍ ശിശുക്കള്‍ മാത്രമല്ല ആ സ്നാനം സ്വീകരിച്ചത്.കന്നുകാലികളും വീട്ടു സാമാനങ്ങളും ഉണ്ടായിരുന്നുവല്ലോ.ഈ സ്നാനം ശിശുസ്നാനത്തിന്റെ നിഴലായി സ്വീകരിച്ചാല്‍ ഇന്ന് സമുദായക്കാരുടെ വീട്ടുസാമാനങ്ങളേയും കന്നുകാലികളെയും എല്ലാം പുരോഹിതര്‍ സ്നാനം നടത്തിയേ മതിയാവൂ. [അടിസ്ഥാന വേദോപദേശം പേജ് 86,പാര 3] ഇതിനു ആധാരമായ വേദവാക്യം താഴെ പറയുന്നതാണ്. സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു ;എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റുമോശെയോടു ചേര്‍ന്നു.1 കൊരിന്ത്യര്‍ 10:1-3 മിസ്രെമിലെ അടിമത്വത്തില്‍ നിന്ന് വാഗ്ദ്ധത്വ നാട്ടിലേക്കുള്ള ഇസ്രയേല്‍ മക്കളുടെ പ്രയാണം […]

Continue Reading...

ഉല്പത്തി 50:7,8 വാക്യപ്രെകാരം കുടുംബം ഒക്കെയും എന്ന് വച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ലല്ലോ ?

അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ദേശത്തു വിട്ടേച്ചുപോയി.ഉല്പത്തി 50:7,8 ഇതാണ് വാക്യം.ശിശുസ്നാനം നടത്തുന്ന പട്ടത്വസഭകളെയും സഭാ നേതൃത്വങ്ങളെയും പരിഹസിക്കുകയും തരം താണ രീതിയില്‍ അപലപിക്കുകയും ചെയ്യുന്ന പല പെന്തകൊസ്തു ലേഖനങ്ങളിലും കാണാറുള്ള ഒരു വാദം ആണ് ഇത്.ഇവരുടെ ലേഖനങ്ങള്‍ ഒന്നും തന്നെ ദൈവാത്മപ്രേരിതമായി എഴുതിയവ അല്ല എന്നുള്ളത് അത് വായിക്കുന്നവര്‍ക്ക് തന്നെ […]

Continue Reading...
jesus-children-icon

ശിശുസ്നാനം കൊള്ളേണ്ടതോ തള്ളേണ്ടതോ? (ഒരു പഠനം)

കര്‍ത്താവിന്റെ പരസ്യശുശ്രൂഷവേളയിലും തുടര്‍ന്നുള്ള അപ്പോസ്തോലിക കാലത്തും അതിനുശേഷവും ‘ശിശുസ്നാനം’ കാര്യമായ ഒരു വിവാദവിഷയമോ പ്രശ്നമോ ആയിരുന്നില്ല. ഇപ്പോള്‍ ഇതൊരു സങ്കീര്‍ണ്ണ പ്രശ്നമായി തീര്‍ന്നിരിക്കുന്നു. അപ്പോസ്തോലിക കാലത്തും തുടര്‍ന്നും വിശ്വാസികള്‍ കുടുംബമായി സഭയിലേക്കു വരുമ്പോള്‍ മുതിര്‍ന്നവര്‍ക്കും ശിശുക്കള്‍ക്കും ഒരുപോലെ മാമോദീസാ അഥവാ സ്നാനം നല്‍കി സഭയോടു ചേര്‍ത്തിരുന്നു. ശിശുക്കളെ കൊണ്ടുവരുമ്പോള്‍ അവരുടെ മാതാവോ പിതാവോ ആരെങ്കിലും ഒരാള്‍ ക്രിസ്ത്യാനി ആയിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഇങ്ങനെയുള്ള ശിശുക്കള്‍ ‘വിശുദ്ധര്‍’ ആണെന്നാണ് സഭ പഠിപ്പിച്ചിരുന്നത്. അവരെ ദൈവകൃപയിലും വിശ്വാസത്തിലും വളര്‍ത്തിക്കൊള്ളാമെന്നു മാതാപിതാക്കള്‍ സമ്മതം […]

Continue Reading...